അലനല്ലൂര്‍: കാരാകുറുശ്ശിയില്‍ നടന്ന മണ്ണാര്‍ക്കാട് സബ് ജില്ലാ ശാസ്ത്രോത്സവത്തില്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിള്‍ പ്രവര്‍ത്തി പരിചയ മേളയില്‍ യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഓവറോള്‍ ചാം പ്യന്മാരായി. സബ്ജില്ലയില് സ്കൂളിന് ഓവറോള്‍ രണ്ടാം സ്ഥാനവും ലഭിച്ചു. സ്കൂളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലായി 28 പേര് 23ന് ജി എച്ച് എസ് പട്ടാമ്പി യില്‍ വെച്ച് നടക്കുന്ന ജില്ലാ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. പി.ടി.എ., എസ്.എം.സി. ഭാരവാഹികളുംവിദ്യാര്ഥികളും അധ്യാപകരും കോട്ടപ്പള്ളയി ല്‍ ആഹ്ലാദ പ്രകടനം നടത്തി.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈർ അധ്യക്ഷത വഹിച്ചു.
എസ്.എം.സി. ചെയർമാൻ നസീർ പടുകുണ്ടിൽ, പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദു സ്സലാം പടുകുണ്ടിൽ, വ്യാപാരി ഭാരവാഹികളായ എ. പി. മാനു, മലബാർ കുഞ്ഞാൻ, എസ്.എം.സി. എക്സിക്യൂട്ടീവ് അംഗങ്ങളായ ടൊയോട്ടോ മുഹമ്മദാലി, വീരാൻ പരി യാരൻ, പ്രിൻസിപ്പൽ എസ്. പ്രതീഭ, സീനിയർ അസിസ്റ്റന്റ് പി. ഹംസക്കുട്ടി സലഫി, ക്രാഫ്റ്റ് അധ്യാപിക പി. ബൾക്കീസ് ഇബ്രാഹിം, സ്റ്റാഫ് സെക്രട്ടറി എം. ജിജേഷ്, അധ്യാപകരായ പി.പി. അബ്ദുൽ ലത്തീഫ്, സി.ജി. വിമൽ, ടി.യു. അഹമ്മദ് സാബു, വി.പി. അബുബക്കർ, സി. ബഷീർ, കെ.ടി. സിദ്ധീഖ്, കെ.എസ്. ശ്രീകുമാർ, എ. സുനിത, വിനീത തടത്തിൽ, പി. അബ്ദുൽ ലത്തീഫ്, റീന, വി.പി. നൗഷിദ, കെ.ടി. സക്കീന, ടി.ബി. ഷൈജു, അനിൽ കുമാർ, പ്രീത പി. നായർ, വി.എസ്. വിനയ, എൻ. രാധാകൃഷ്ണൻ, സി. ശർമിള, സീന ആന്റണി, പി. ആരിഫ, വി. ജാനകി, കെ.പി. ശോഭന, മൻസൂർ അലി, പി. അബ്ദുസ്സലാം എന്നിവർ നേതൃത്വം നൽകി.
