പാലക്കാട് : ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള 45 ദിവ സത്തെ തീവ്രയജ്ഞ പരിപാടിയുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്യാനായി ജില്ലാ തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കു ട്ടി അധ്യക്ഷയായി. വന്യമൃഗ ആക്രമണ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ട്രൈബല്‍ പ്രമോ ട്ടര്‍മാര്‍ വഴി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും ബോധവല്‍ക്കരണവും നല്കാന് നിര് ദേശം നല്കി. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ബന്ധപ്പെട്ട ഒരോ വകുപ്പുകളും നോഡല്‍ ഓഫീസറെ നിയമിക്കണം. വന്യജീവി സംഘര്‍ഷമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനായി ഫോറസ്റ്റ്, എല്‍.എസ്.ജി.ഡി വകുപ്പുക ള്‍ക്കും ആന്റിവെനം ഇല്ലാത്ത പി.എച്ച്.സി.കളെ കണ്ടെത്തി അവ ലഭ്യമാക്കാന്‍ ആ രോഗ്യവകുപ്പിനും നിര്‍ദേശം നല്കി. വാച്ചര്‍മാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അവരെ നിയ മിക്കാനും വനംവകുപ്പിനോട് നിര്‍ദേശിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗ ത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
