മണ്ണാര്‍ക്കാട്: ഉഴുതുമറിച്ച പാടത്ത് മുട്ടോളം ചെളിയില്‍ കാല്പൂഴ്ത്തി കുട്ടികള്‍ മണ്ണി ന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞു. കെട്ടുകളാക്കി വച്ചിരുന്ന ഞാറ്റടികളില്‍ നിന്ന് ഞാറു കളെടുത്തവര് സന്തോഷത്തോടെ നട്ടു. കുറുങ്ങാട് പാടശേഖരത്തില്‍ നിന്നും കൃഷിയു ടെ നാട്ടുപാരമ്പര്യം കുരുന്നുകള്‍ അനുഭവിച്ചറിഞ്ഞു. നെല്‍കൃഷിയുടെ ആദ്യപാഠങ്ങ ള്‍ പകര്ന്നുനല്കാന് മുതിര്ന്നകര്ഷകനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും തൊഴിലുറപ്പു തൊഴിലാളിക ളുമെല്ലാം വയലിലിറങ്ങിയതോടെ അക്ഷരാര്‍ത്ഥത്തില്‍ നടീല്‍ കൃഷിയുത്സവമായി.
കുമരംപുത്തൂര്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്നാണ് വിദ്യാര്‍ഥികളില്‍ നെല്‍ കൃഷിയെ കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി ചുങ്കംവാര്ഡിലെ കുറുങ്ങാട് പാടശേഖരത്തില്‍ ഞാറുനട്ടത്. നെച്ചുള്ളി ഗവ. ഹൈസ്കൂള്‍, പള്ളിക്കുന്ന്, ചങ്ങലീരി, ചുങ്കം എ.യു.പി. സ്കൂളുകളിലെ അറുപതോളം വിദ്യാര്‍ഥികളാണ് നടീല്‍ ഉത്സവത്തില്‍ പങ്കെടുത്തത്. യു.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നെല്‍കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി നല്കു ന്നതിനായാണ് ഗ്രാമപഞ്ചായത്ത് ഇത്തരത്തിലൊരു പദ്ധതി ആസൂത്രണം ചെയ്തത്. കാര്‍ ഷിക വികസന സമിതിയിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. കുറുങ്ങാട് പാടശേഖരം സെക്രട്ടറി കൂടിയായ മുതിര്‍ന്ന കര്ഷന് മുഹമ്മദ് കാട്ടിക്കുന്നന്റെ അരയേക്കര്‍ പാട ത്താണ് ഞാറുനട്ടത്. ഇതിനാവശ്യമായ സൗകര്യങ്ങളും അദ്ദേഹം ഒരുക്കിയിരുന്നു. പാട ശേഖരത്ത് മുണ്ടകന്‍ കൃഷിയുടെ തിരക്കാണിപ്പോള്‍. മധ്യകാല മൂപ്പുള്ള ഉമ വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ഞാറുനടീലില്‍ കുട്ടികള്‍ ആവേശ ത്തോടെയാണ് പങ്കെടുത്തത്. നടീലിന് ശേഷം കപ്പയും ചമ്മന്തിയും കഴിച്ചാണ് കുട്ടിക ള്‍ മടങ്ങിയത്. തൊഴിലാളികളും മറ്റുള്ളവരുമെല്ലാം ചേര്‍ന്ന് ഒറ്റദിവസം കൊണ്ട് നടീല്‍ പൂര്‍ത്തിയാക്കി.
നെല്ല് കതിരണിയുമ്പോഴും കൊയ്ത്തിന്റേതുമായ ഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് പാടശേഖ രം സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. നടീ ല്‍ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. വൈ സ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. കെ ലക്ഷ്മിക്കുട്ടി, മേരി സന്തോഷ്, രുഗ്മണി, ഹരിദാസന് ആഴ്വാഞ്ചേരി, സിദ്ദീഖ് മല്ലിയില്‍, അജിത്ത്, കൃഷി ഓഫിസര്‍ പി.സഫ്നത്ത്, സി.ഡി.എസ്. ചെയര്പേഴ്സന് സുനിത തുടങ്ങിയവര്‍ പങ്കെടുത്തു.
