പാലക്കാട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലേക്കു അയൽ സംസ്ഥാ നത്ത് നിന്നുള്ള ആളുകളുടെ പ്രധാന ചെക്ക്പോസ്റ്റുകളിലൂടെ അല്ലാ തെ മറ്റ് വഴികളിലൂടെ ഉള്ള പ്രവേശനം കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ പ്രധാന ചെക്ക് പോസ്റ്റുകളിലൂടെ അല്ലാതെ മറ്റു വഴി കളിലൂടെ ആളുകൾ കേരള ത്തിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ട തിനെ തുടർന്ന് കേരള ത്തിലെത്തുന്ന ആളുകളെ ക്വാറന്റൈനിൽ പ്രവേശിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി ജില്ലാകളക്ടർ ഉത്തര വിട്ടിട്ടുണ്ട്.
പൊലീസ് വകുപ്പ്
റവന്യൂ ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് നിയമപരമായ സംരക്ഷണം അതാത് അധികാരപരിധിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്. അതിർത്തി പ്രദേ ശങ്ങളിലൂടെ അനധികൃതമായി ജില്ലയിൽ പ്രവേശിച്ചതായി ബോധ്യപ്പെടുന്ന ആളുകളെ ജില്ലയിലെ ഏത് പ്രദേശത്ത് നിന്നും പരിശോധന നടത്തുന്ന വേളയിൽ ശ്രദ്ധയിൽപ്പെടുന്ന പക്ഷം അടുത്തുള്ള പി എച് എസ് സി, സി. എച്ച്.സി. യിൽ പരിശോധ നയ്ക്ക് വിധേയമാക്കേണ്ടതാണ്. ഇവർക്കെതിരെ നിലവിലെ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ആരോഗ്യവകുപ്പ്
ഇപ്രകാരം പരിശോധനയ്ക്ക് വിധേയമാക്കുന്ന ആളുകളെയും അനധികൃതമായി ജില്ലയിൽ പ്രവേശിച്ചു സ്വന്തം വീടുകളിൽ എത്തിയതായി പരാതി ലഭിക്കുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിലും ഹോം ക്വാറന്റൈൻ, ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നിർബന്ധമായും പ്രവേശിപ്പിക്കുന്നതിനുള്ള തീരുമാനം ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ സ്വീകരിക്കേണ്ടതാണ്. ക്വാറന്റൈനിൽ പ്രവേശിപ്പിച്ച ശേഷം ഇവർക്ക് ആരോഗ്യവകുപ്പ് തുടർന്നു നൽകേണ്ട സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ടവരുടെ ലിസ്റ്റ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
റവന്യൂ വകുപ്പ്
ആരോഗ്യ വകുപ്പ് അധികൃതരുടെ തീരുമാനം അനുസരിച്ച് ഈ ജില്ലയിൽ ഹോം ക്വാറന്റൈൻ ചെയ്യാൻ തീരുമാനിക്കുന്ന ആളുകളെ വീടുകളിൽ എത്തിക്കുന്നതിനും ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ ചെയ്യാൻ തീരുമാനിക്കുന്നവരെ ഒറ്റപ്പാലം സബ് കളക്ടറുമായി ആലോചിച്ച് ബന്ധപ്പെട്ട കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അതാത് തഹസിൽദാർ /വില്ലേജ് ഓഫീസർമാർ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.