പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവി ധ താലൂ ക്കുകളിലായുള്ള 13 ഷെൽട്ടർ ഹോമുകളിൽ 600 പേർ കഴിയു ന്നതായി ഒറ്റപ്പാലം സബ് കലക്ടറും കോവിഡ് കെയർ സെന്റർ ആൻഡ് ഷെൽട്ടർ ഹോം ജില്ലാതല നോഡൽ ഓഫീസറു മായ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ജില്ലയിൽ യാത്ര ചെയ്യാൻ കഴിയാ തെ കുടുങ്ങി പോയവർ, അഗതികൾ, യാചകർ, തെരുവില ലയുന്ന വർ എന്നിവരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായാണ് ഇത്തരം സെന്ററുകൾ.
അതാത് നഗരസഭ/ ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ നേതൃത്വ ത്തിലാണ് ഷെൽട്ടർ ഹോമുകൾ സജ്ജമാക്കിയിരിക്കുന്നത്. അന്തേ വാസികളുടെ ആരോഗ്യപരമായ കാര്യങ്ങൾ നിരീക്ഷിക്കാൻ ബന്ധ പ്പെട്ട മെഡിക്കൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുള്ളതായും ജില്ലാ ലേബർ ഓഫീസർ , നഗരസഭ സെക്രട്ടറി എന്നിവർക്ക് ഭക്ഷണ വിതരണത്തിനുള്ള ചുമതല നൽകിയതായും അദ്ദേഹം അറിയിച്ചു.
ജില്ലയിൽ പാലക്കാട് താലൂക്കിലാണ് ഏറ്റവും കൂടുതൽ ഷെൽട്ടർ ഹോമുകൾ സജ്ജമാക്കിയിട്ടുള്ളത് . വെണ്ണക്കര ഗവ. ഹയർ സെക്കൻ ഡറി സ്കൂൾ, പാലക്കാട് ബി.ബ.എം സ്കൂൾ, ഗവ: മോയൻ എൽ.പി., മോയൻ ഹൈസ്കൂൾ, എസ്.കെ.എം. ഓഡിറ്റോറിയം പുതുശ്ശേരി, വിക്ടോറിയ കോളെജ്, നൂറണി ജി.എൽ.പി.എസ്. തുടങ്ങി ആറ് ഷെൽട്ടർ ഹോമുകളിലായി പാലക്കാട് താലൂക്കിൽ 452 പേരും, ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം, കെ.വി.ആർ സ്കൂൾ ഷൊർണൂർ, ഈസ്റ്റ് ജി.എൽ.പി. സ്കൂൾ ഒറ്റപ്പാലം, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൂനത്തറ എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലായി 98 പേർ, മണ്ണാർക്കാട് താലൂക്കിൽ എം.ഇ.എസ്. സ്കൂളിലെ ഷെൽട്ടർ ഹോമിൽ 20 പേർ, പട്ടാമ്പി താലൂക്കിൽ ഞാട്ടാട്ടിരി യു.പി.സ്കൂളിൽ 22 പേർ, ആലത്തൂർ താലൂക്കിൽ സാൻജോ കോളേജ് കുഴൽമന്ദത്ത് 8 പേർ , എന്നിങ്ങ നെയാണ് ഷെൽട്ടർ ഹോമുകൾ പ്രവർത്തിക്കുന്നത്. ചിറ്റൂർ താലൂക്കിൽ ഷെൽട്ടർ ഹോമുകൾ നിലവിൽ ഇല്ല.