മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ ആനമൂളി റോഡ് നവീകരണം എത്രയും വേഗം പൂര്‍ത്തിയാക്ക ണമെന്നാവശ്യപ്പെട്ട് എന്‍.സി.പിയുടെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.സിയുടെ ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ ഏകദിന ഉപവാസം നടത്തി. ചിറപ്പാടത്ത് നടന്ന സമരം എന്‍.വൈ.സി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുള്ള ഉദ്ഘാട നം ചെയ്തു. എന്‍.സി.പി. ജില്ലാ കമ്മിറ്റി അംഗം നാസര്‍ നെടിയോടത്ത് അധ്യക്ഷനായി. സമാപന സമ്മേളനം എന്‍.സി.പി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സദഖത്തുള്ള പടലത്ത് ഉദ്ഘാടനം ചെയ്തു. തെങ്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉനൈസ് നെച്ചി യോടന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷാ ബാനു, സി.പി.എം. ഏരിയ സെന്റര്‍ അംഗം അലവി, സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, സി.പി.ഐ. നേതാ ക്കളായ സുരേഷ് കൈതച്ചിറ, ഭാസ്കരന് മുണ്ടക്കണ്ണി, എന്‍.സി.പി. കോങ്ങാട് ബ്ലോക്ക് പ്രസിഡന്റ് നാസര്‍ അത്താപ്പ, എന്‍.വൈ.സി. ജില്ലാ പ്രസിഡന്റ് സിദ്ധീക്ക് പള്ളകാട്ടി ല്‍, റിഷാദ് കോല്‍ക്കാട്ടില്‍, വിജയകുമാര്‍, മുഹമ്മദ് ഷാന്‍, പി.സി ഇര്‍ഷാദ്, രാധാ കൃഷ്ണന്, അഷ്റഫ്, സുദേവന്, അമല്‍ദാസ് എന്നിവര്‍ സംസാരിച്ചു.
