മണ്ണാര്‍ക്കാട് :യൂണിവേഴ്സല്‍ കേളേജ് പി.ജി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ധനകാര്യ സാക്ഷരതയും ഓഹരി വിപണിയുടെ അടിസ്ഥാനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാ ര്‍ സംഘടിപ്പിച്ചു. മുത്തൂറ്റ് സെക്യൂരിറ്റീസ് സ്റ്റേറ്റ് ഹെഡ് ബിനു ജോസഫ് റീജിണല്‍ മാനേജര്‍ കൃഷ്ണപ്രസാദ്,മോട്ടിവേഷണല്‍ സ്പീക്കര്‍ മോഹന്‍ദാസ് എന്നിവര്‍ പ്രബന്ധങ്ങ ള്‍ അവതരിപ്പിച്ചു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.സി. രാമകൃഷ്ണന് അധ്യക്ഷനാ യി. അസി. പ്രൊഫ. ദിവ്യ ചന്ദ്രന്, കോമേഴ്സ് വിഭാഗം മേധാവി പ്രൊഫ. ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.
