മണ്ണാര്‍ക്കാട്: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി എം.ഇ.എസ്. കല്ലടി കോള ജില് വന്യജീവിഫോട്ടോപ്രദര്ശനം നടത്തി. സൈലന്റ്വാലി ദേശീയോദ്യാനവും പാലക്കാട് നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായുള്ള ഫോട്ടോ പ്രദര്‍ശനം സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്ഡന് അരുള്‍ സെല്വന് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സി. രാജേഷ് അധ്യക്ഷനായി. ലതിക ആനോത്ത്, കെ.നസീമ, ഡപ്യൂട്ടി റേഞ്ച് ഓഫfസര് ബി.പി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ 12 വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ 200 ചിത്രങ്ങളും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരുന്നു. ഡിവിഷനിലെ ഈ വര്‍ഷത്തെ വന്യജീവിവാ രാഘോഷത്തിനും സമാപനമായി.
