മണ്ണാര്‍ക്കാട് : നഗരസഭാപരിധിയില്‍ വീണ്ടും കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കാട്ടുപന്നിശല്ല്യം രൂക്ഷമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യവിഭാഗം ചൊവ്വാഴ്ച നടത്തിയ തിരച്ചിലിലാണ് ഷൂട്ടര്‍മാരെ ഉപയോഗിച്ച് ആറ് കാട്ടുപന്നികളെ കൊന്നത്. പെരിമ്പടാരി, പോത്തോഴിക്കാവ്, ഹരിതനഗര്‍, നമ്പിയംകുന്ന്, കുന്തിപ്പുഴ, ചോമേരി, ഗോവിന്ദാപുരം, കാഞ്ഞിരംപാടം എന്നിവടങ്ങളിലാണ് തിരച്ചില്‍ നടന്നത്. ജഡം സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡപ്രകാരം സംസ്കരിച്ചതായി ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.
നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സി. ഷെഫീ ഖ് റഹ്മാന്, ക്ലീന്‍ സിറ്റി മാനേജര്‍ ഇക്ബാല്‍, ജെ.എച്ച്.ഐ. പി.പി സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. പെരിന്തല്‍മണ്ണ ആര്.ആര്.ടി യിലെ അലി നെല്ലേങ്കര യുടെ നേതൃത്വത്തിലുള്ള ഷൂട്ടര്‍മാരും സഹായികളും ഉള്‍പ്പടെ 35ഓളം പേരടങ്ങുന്ന സംഘം രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാ ണ് കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. ഏഴോളം വേട്ടനായ്ക്കളേയും സഹായ ത്തിനായെത്തിച്ചിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടു പന്നികളെ വെടിവെച്ചുകൊല്ലാന്‍ സര്‍ക്കാര്‍ നല്കിയ അധികാരം ഉപയോഗിച്ചാണ് നഗരസഭ നടപടി സ്വീകരിക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ടുവര് ഷത്തിനിടെ ഏഴ് തവണകളിലായി നൂറോളം കാട്ടുപന്നികളെ വെടിവെച്ചുകൊന്നിട്ടുണ്ട്.
നഗരപരിധിയിലും ഉള്‍പ്രദേശങ്ങളിലും ജനസഞ്ചാരത്തിനടക്കം കാട്ടുപന്നികള്‍ ഭീഷ ണിയായിട്ട് നാളുകളായി. ഇക്കഴിഞ്ഞ ജൂണില്‍ പെരിമ്പടാരി പള്ളിക്ക് സമീപത്ത് വെച്ച് കാട്ടുപന്നിയിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. സമാനമായ സംഭ വം നഗരസഭയുടെ വിവിധഭാഗങ്ങളിലുണ്ടായിട്ടുണ്ട്. പ്രധാനമായും പുഴയോരപ്രദേശ ങ്ങളിലാണ് കാട്ടുപന്നിശല്ല്യം ഏറുന്നത്.പൊന്തക്കാടുകളിലും മറ്റും തമ്പടിക്കുന്ന ഇവ കൂട്ടമായും അല്ലാതെയും കൃഷിയിടങ്ങളിലെക്കെത്തുന്നതായി നേരത്തെ തന്നെ പരാ തികളുണ്ട്. നൊട്ടമലയില്‍ നിന്നും കാട്ടുപന്നികള്‍ എത്തുന്നതും ഭീഷണിയാകുന്നു. കാട്ടുപന്നിശല്ല്യം സംബന്ധിച്ച് ലഭിക്കുന്ന പരാതികളില്‍ നടപടി തുടരുമെന്ന് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു.
