അലനല്ലൂര്‍ : ബസ് യാത്രക്കിടെ ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു.അലനല്ലൂര്‍ കലങ്ങോട്ടിരി കോരംങ്കാട്ടില് അയ്യപ്പന് (64) ആണ് മരിച്ചത്. ഇന്ന് രാവിലെ അലനല്ലൂരില്‍ നിന്നും എടത്തനാട്ടുകരയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. മക്കള്‍: രമേഷ്, രമ്യ. മരുമക്കള്‍: സുരേന്ദ്രന്, മോജിഷ. സഹോദരങ്ങള്‍: രാമകൃഷ്ണന്, നാരായണന്, പ്രേമകുമാരി, സത്യഭാമ.