മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തംഗത്തിനെ അസഭ്യംപറഞ്ഞെന്ന സംഭവത്തില്‍ പൊലിസില്‍ നിന്ന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങളും കോട്ടോപ്പാടത്തെ യു.ഡി.എഫ.് നേതാക്കളും മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. ഓഫിസിലെത്തി. അടുത്തദിവസം വനിതാപൊലിസിനെനിയോഗിച്ച് വ്യക്തമായ മൊഴിയെടുക്കാനുള്ള അവസരമുണ്ടാക്കാമെന്നും നടപടി എടുക്കാമെന്നും ഡി.വൈ.എസ്.പി.എം. സന്തോഷ്കുമാര്‍ ഉറപ്പ് നല്‍കിയതോടെ പഞ്ചായത്തംഗങ്ങള്‍ മടങ്ങി.
പഞ്ചായത്തിലെ സ്ഥിരംസമിതി അധ്യക്ഷയും 17-ാംവാര്ഡംഗവുമായ റഫീന മുത്തനി ലിനെതിരെയാണ് കുണ്ട്ലക്കാട് സ്വദേശിയായ യുവാവ് അസഭ്യംപറഞ്ഞത്. കഴിഞ്ഞ മാസം 23ന് പഞ്ചായത്ത് ഓഫിസില്‍ വെച്ചായിരുന്നു സംഭവം. ഭരണസമിതിയോഗം കഴിഞ്ഞ് ഫോണ്‍ ചെയ്തു പുറത്തിറങ്ങുന്നതിനിടെ യുവാവ് പിന്നില്‍ വന്നുനില്ക്കുക യും സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയില്‍ അസഭ്യവര്ഷംനടത്തിയെന്നുമാണ് റഫീന മുത്തനില്‍ പറയുന്നത്. അന്നുതന്നെ പഞ്ചായത്ത്സെക്രട്ടറിയുടെ നേതൃത്വ ത്തില്‍ നാട്ടുകല്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഈമാസം മൂന്നിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും റഫീന പറഞ്ഞു. പ്രഥമവിവരപ്പട്ടികയില് രേഖപ്പെടുത്തിയ കാര്യത്തില്‍ താന്‍ തൃപ്തയല്ലെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഡി.വൈ.എസ്.പി. ഓഫി സുമായി ബന്ധപ്പെടുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതായി കാണിച്ചും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് വനിതാകമ്മീഷനും മുഖ്യമന്ത്രിക്കുമുള്‍പ്പെടെ പരാതി നല്കാന് തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും റഫീന പറഞ്ഞു. ഹസന് പാറശ്ശേരി, ടി.എ. സിദ്ദീഖ്, പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, വൈസ് പ്രസിഡന്റ് ശശി ഭീമനാട്, മറ്റു പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.
