അലനല്ലൂര്‍ : ഗസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നും ഫലസ്തീന് സ്വത ന്ത്രരാജ്യം ഉടന്‍ സഫലമാകാന്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മുന്‍കൈയെടുക്കണ മെന്നും ഐ.എസ്.എം. ജില്ലാ യൂത്ത് മീറ്റ് ആവശ്യപ്പെട്ടു. എടത്തനാട്ടുകരയില്‍ നടന്ന യുവജനസംഗമം കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി ഉണ്ണീന്‍കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി അധ്യക്ഷനാ യി. എന്‍.ഷംസുദ്ദീന് എം.എല്‍.എ. മുഖ്യാതിഥിയായി.ഐ.എസ്.എം. സംസ്ഥാന പ്രസി ഡന്റ് ശരീഫ് മേലേതില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ.യു. സംസ്ഥാന ട്രഷറര്‍ ഈസ മദനി, കെ.എന്‍.എം. പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദലി അന്‍സാ രി, എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍, സൗത്ത് മണ്ഡലം സെക്രട്ടറി ഇ.അബ്ദുറഹ്മാന് മാസ്റ്റര്‍, ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് എം മുഹമ്മദ് ഇഖ്ബാല്‍, ജില്ല സെക്രട്ടറി വി.സി ഷൗക്കത്തലി, ജോയിന്‍ സെക്രട്ടറി ഷൗക്കത്തലി അന്‍സാരി, ട്രഷറര്‍ അബു ഫൈസല്‍ അന്‍സാരി, വൈസ് പ്രസിഡണ്ട് അക്ബര്‍ സ്വലാഹി, എം.എസ്.എം. ജില്ലാ ട്രഷറര്‍ സഹദ് സ്വലാഹി, ഐഎസ്എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം ജോയിന്‍ സെക്രട്ടറി അബ്ദുറഊഫ് സലാഹി എന്നിവര്‍ സംസാരിച്ചു. ഷുക്കൂര്‍ സ്വലാഹി, ജലീല്‍ മാമാങ്കര, ഹാഫിസ് റഹ്മാന് മദനി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.
