അലനല്ലൂര്‍: എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ ഹോംകെയര്‍ വാഹനത്തിന് മുജീബ് അങ്ങാടി വാട്സ് ആപ്പ് കൂട്ടായ്മ ടയറുകള്‍ നല്കി. ചിരട്ടക്കുളം മുജീബ് അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മ ഭാരവാഹികളായ മുജീബ്,മുത്തു, ചാത്തന്,യൂസഫ്,നാണിപ്പ പാലിയേറ്റീവ് കെയര്‍ ക്ലിനിക് ഭാരവാഹികളായ റഹീസ് എടത്തനാട്ടുകര, മുത്തു കോയക്കുന്ന് നജീബ് ടി കെ മുസ്തഫ തോണിക്കടവന്‍ എന്നിവര്‍ പങ്കെടുത്തു.
