മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആശുപത്രിയില്‍ മാസങ്ങളായി ഒഴിഞ്ഞുകിടന്നിരുന്ന സൂപ്ര ണ്ട് തസ്തികയില്‍ കഴിഞ്ഞദിവസം നിയമനമായി. ഇതോടൊപ്പം ഡോക്ടര്‍മാരുടെ ഒഴിവു കളില്‍ ഭൂരിഭാഗവും നികത്തി സേവനങ്ങള്‍ ഉറപ്പാക്കി. പ്രതിഷേധങ്ങള്‍ക്കും നിവേദന ങ്ങള്ക്കുമൊടുവില് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉറപ്പാക്കിയത് പൊതുജനത്തിനും ആശ്വാസകരമായി.
ഗൈനക്കോളജി വിഭാഗത്തിലെ ഡോ. കലയ്ക്കായിരുന്നു ഇതുവരെ സൂപ്രണ്ടിന്റെ ചാര്‍ജുണ്ടായിരുന്നത്. മുന്‍പത്തെ സൂപ്രണ്ട് ഡോ. സീമാമു ഇക്കഴിഞ്ഞ മെയ് മാസത്തി ലാണ് വിരമിച്ചത്. ആശുപത്രിയുടെ ഭരണപരമായ കാര്യങ്ങള്‍ സൂപ്രണ്ടാണ് നിര്‍വഹി ക്കേണ്ടത്. ആശുപത്രിയുടെ പ്രവര്‍ത്തനം, തീരുമാനങ്ങളെടുക്കല്‍, ഒഴിവുകള്‍ റിപ്പോ ര്ട്ടുചെയ്യല്, ഉത്തവാദപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കല്‍ തുടങ്ങിയവ സൂപ്രണ്ടിന്റെ ചുമതലകളാണ്.നിലവില്‍, സൂപ്രണ്ട് ഉള്‍പ്പെടെ ആശുപത്രിയില്‍ 15 ഡോക്ടര്‍മാരുടെ സേവനമാണ് ഉറപ്പാക്കിയിട്ടുള്ളത്. അതേസമയം നേത്രരോഗവിഭാഗത്തില്‍ ഡോക്ടറെ നിയമിക്കാത്തതിനാല്‍ രോഗികള്‍ പ്രയാസപ്പെടുന്നുണ്ട്. ചര്മ്മരോഗവിദഗ്ധന്റെ തസ്തിക നികത്തിയിട്ടുണ്ട്.
മാസങ്ങളായി ഒഴിഞ്ഞുകിടന്നിരുന്ന ജനറല്‍മെഡിസിന്‍ വിഭാഗത്തിലെ ഫിസിഷ്യ ന്റെ തസ്തികയില്‍ താത്കാലികമായി ഡോക്ടറെ നിയമിച്ചത് രോഗികള്‍ക്ക് ആശ്വാസ മായി. അട്ടപ്പാടിയിലുള്ള ഡോക്ടര്‍ക്കാണ് ചുമതല. സൂപ്രണ്ടിന്റെയും സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലേയും ഡോക്ടര്‍മാരുടെ അഭാവം കഴിഞ്ഞ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങളിലും ചര്‍ച്ചയായിരുന്നു. ഒ.പിയിലെ കണക്കുപ്രകാരം നിത്യേന ആയിരത്തിലധികം രോഗികളാണ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. താലൂക്കി ന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന രോഗികള്‍ സേവനം ലഭ്യമാകാതെ സ്വ കാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടത് പ്രതിഷേധങ്ങള്‍ക്കും ഇടവരുത്തിയിരുന്നു.
