മണ്ണാര്‍ക്കാട്: മുടങ്ങിക്കിടന്ന മണ്ണാര്‍ക്കാട് -ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയുടെ ഒന്നാം റീച്ചിലെ നവീകരണപ്രവൃത്തികള്‍ പുനരാരംഭിച്ചു. നെല്ലിപ്പുഴ ആണ്ടിപ്പാടം ഭാഗ ത്താണ് റോഡിന്റെ ഉപരിതലം ടാറിങ്ങിനായി പരുവപ്പെടുത്തുന്ന പ്രവൃത്തികള്‍ തുടങ്ങിയത്. കലുങ്ക് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതും മറ്റും കാരണം ഇവിടെ 300മീറ്റര്‍ ദൂരത്തിലാണ് ടാറിങ് പ്രവൃത്തികള്‍ തടസപ്പെട്ടിരുന്നത്.
റോഡിന്റെ ഒരുവശത്ത് ജി.എസ്.ബി. മിശ്രിതമിട്ട് ഉപരിതലമൊരുക്കുന്നുമുണ്ട്. മറു വശത്ത് റോഡിന്റെ രൂപഘടനയൊരുക്കുന്ന പ്രവൃത്തികളുമാണ് നടക്കുന്നത്. ഇതിനു പുറമെ, തെങ്കര ചിറപ്പാടം ഭാഗത്തെ ഒന്നര കിലോമീറ്റര്ദൂരവും തെങ്കര സ്കൂളിന് സമീ പം 70 മീറ്ററര്‍ ദൂരത്തിലും ടാറിങ്ങ് നടത്തും. ആദ്യ റീച്ചിലെ രണ്ട് കിലോമീറ്റര്ദൂരത്തി ലുള്ള പ്രവൃത്തികളാണ് ഉടന്‍ പൂര്‍ത്തിയാക്കുക. ഇതോടെ, അന്തര്സംസ്ഥാനപാതയു ടെ ആദ്യറീച്ചായ എട്ടുകിലോമീറ്ററില്‍ ആറുകിലോമീറ്റര്‍ ദൂരത്തില്‍ ഒന്നാം പാളി ടാറി ങ് പൂര്‍ത്തിയാകുമെന്ന് കെ.ആര്.എഫ്.ബി. അധികൃതര്‍ അറിയിച്ചു.
ചിറപ്പാടം ഭാഗത്ത് ഓഗസ്റ്റ് മാസത്തിലാണ് ഒന്നര കിലോമീറ്റര്‍ ദൂരം റോഡ് ടാറിങ്ങിനാ യി പരുവപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവിടെ പ്രവൃത്തികള്‍ മുടങ്ങിയത് യാത്രാക്ലേ ശം രൂക്ഷമാക്കിയിരുന്നു. പ്രതിഷേധസമരങ്ങളുമുണ്ടായി. അതേസമയം ടാര്‍ തയാറാ ക്കുന്നതിനുള്ള പ്ലാന്റ് ലഭ്യമാകാത്ത പ്രതിസന്ധിയാണ് നിലവില്‍ നേരിടുന്ന വെല്ലുവി ളി. തെങ്കരയിലുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റി യുടെ പ്ലാന്റ് ലഭ്യമാക്കുന്നതിനായുള്ള ചര്‍ച്ച നടത്തിവരുന്നതായി അധികൃതര്‍ അറി യിച്ചു.
ആനമൂളി ഭാഗത്തായി കലുങ്ക് പ്രവൃത്തികളും നടക്കുന്നുണ്ട്.തെങ്കര മുതല്‍ ആനമൂളി വരെയുള്ള പാതയോരത്തെ മരങ്ങളും മുറിച്ചുനീക്കുന്നുണ്ട്. 44 കോടി രൂപ ചെലവില്‍ 2023 ആഗസ്റ്റിലാണ് ആദ്യഘട്ടപ്രവൃത്തികള് ആരംഭിച്ചത്. പണികള്‍ പൂര്‍ത്തിയാക്കാ ത്തതിനാല്‍ പലതവണ കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കി. ഈവര്‍ഷം ഡിസംബര്‍മാസ ത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് കരാറുകാരന് നിര്‍ദേശം നല്കിയിട്ടു ള്ളത്.
