കാരാകുറുശ്ശി: മണ്ണാര്‍ക്കാട് ഉപജില്ല ശാസ്ത്രോത്സവത്തിനു കാരാകുറുശ്ശി ജി.വി.എച്ച്. എസ്.എസ്, കാരാകുറുശ്ശി എ.എം.യു.പി. സ്കൂള്‍ എന്നിവിടങ്ങളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് എ.പ്രേമലത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം പി.മൊയ്തീന് കുട്ടി, ശ്രീ കൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമിത രാജഗോപാല്‍ കാരാകുറുശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ നാസര്‍, മെമ്പര്‍മാരായ പ്രിയ നാരായണന് കുട്ടി, എം.ബാലകൃഷ്ണന്. എ.ഇ.ഒ. സി.അബുബക്കര്‍. ബി.പി.സി. കെ.കെ മണികണ്ഠന്, ജനറല്‍ കണ്‍വീനര്‍ എന്‍.സെന്തില്‍കുമാര്‍. പ്രിന്‍സിപ്പല്‍ വി.ജി കവിത, പ്രധാനാധ്യാപിക എം.കവിത, പി.ടി.എ. പ്രസിഡന്റ് പി.വൈ സലാം കെ.കെ രാജേന്ദ്രന്, എം.പ്രേമാനന്ദന്, സിദ്ധീഖ് പാറക്കോട് എന്നിവര്‍ സംസാരിച്ചു. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.നൗഷാദ് ബാബു ഐ.ടി. മേള വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. ഇന്നു കാരാകുറുശ്ശി ജി.വി.എച്ച്.എസ്.എസില്‍ ശാസ്ത്രമേളയും എ.എം.യു.പി. സ്കൂളില്‍ ഗണിത മേളയും നടക്കും. എല്‍.പി., യൂ,പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നായി 4000 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേള നാളെ സമാപിക്കും.
