മണ്ണാര്‍ക്കാട്: ദുരന്തമുഖത്തും അപകടങ്ങളിലും ആദ്യം ഓടിയെത്താന്‍ 2250 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ കൂടി. 2250 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ കൂടി പരിശീലനം പൂര്‍ത്തിയാക്കി ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് സേനയുടെ ഭാഗ മാകുന്നു. തിരഞ്ഞെടുക്കപ്പെട്ട 3200 പേരില്‍ 2250 പേരുടെ പരിശീലനമാണ് പൂര്‍ത്തിയാ യത്. ബാക്കിയുള്ളവര്‍ വരും ദിവസങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമാകും.
അഗ്നിബാധ നിവാരണം, അപകട പ്രതികരണം, വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനം, പ്ര ഥമ ശുശ്രൂഷ, തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം, ദുരന്ത ലഘുകരണ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ 15 ദിവസ പരിശീലനമാണ് പ്രധാനമായും നല്കി വരുന്നത്. തിരഞ്ഞെടു ത്ത വോളന്റിയര്‍മാരില്‍ വനിതകള്‍, ജെസിബി ഓപ്പറേറ്റര്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍, നേഴ്സ്, വിവിധ തൊഴില്‍ മേഖലകളില്‍ വൈദ ഗ്ധ്യമുള്ളവര് എന്നിവര്‍ ഉള്‍പ്പെടുന്നു. കൃത്യമായ സിലബസ് അനുസരിച്ച് 15 ദിവസ ത്തെ പരിശീലനമാണ് നല്‍കുന്നത്. സിലബസിന് പുറമെ നീന്തല്‍ പരിശീലനം കൂടി നല്‍കുന്നുണ്ട്.സ്റ്റേഷന് തലം, ജില്ലാ തലം, സംസ്ഥാന തലം എന്നിങ്ങനെ മൂന്നു ഘട്ടമാ യാണ് പരിശീലനം. ഇതില്‍ മൂന്നു ഘട്ടവും പൂര്‍ത്തിയാക്കിയ 2250 പേരാണ് ഇപ്പോള്‍ സേനയുടെ ഭാഗമാകുന്നത്. വിവിധ തലങ്ങളില്‍ മറ്റുള്ളവരുടെ പരിശീലനം പുരോ ഗമിക്കുകയാണ്.
തദ്ദേശീയമായി ഉണ്ടാകുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുമ്പ് ആദ്യം എത്തി പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തുന്നതുവഴി അപകടത്തിന്റെ തീവ്രത കുറയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സിവില്‍ ഡിഫന്‍സ് സജ്ജമാക്കി യിട്ടുള്ളത്. പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പ് മുഖേന അപകട വിവരങ്ങള്‍ മനസ്സിലാക്കി യാലുടന്‍ തദ്ദേശീയരായ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സംഭവസ്ഥലത്ത് എത്തി പ്രാഥമിക രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയും വിപുലമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയും ചെയ്യും.വിവിധ ദുരന്ത, അപകട സാഹചര്യങ്ങളില്‍ സിവില്‍ ഡിഫന്‍സ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസസ് സേനയോടൊപ്പം ചേര്‍ന്ന് നിസ്തുലമായ സേവനം ചെയ്തുവരുന്നു.
കോവിഡ് – 19 വേളയില്‍ അണുനശീകരണം, രോഗികള്‍ക്ക് മരുന്ന് വിതരണം, ഭക്ഷ്യവിതരണം, ക്വാറന്റൈന് സെന്ററില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ സേന ഏറ്റെടുത്തിരുന്നു. പെട്ടിമുടി ദുരന്തം, ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തം, കോഴിക്കോട് വിമാന അപകടം, വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉണ്ടായ ദുരന്തം എന്നിവയിലും സിവില്‍ ഡിഫന്‍സ് വോളന്റീയര്‍മാര്‍ അഗ്നിരക്ഷാസേനയോടൊപ്പം ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.നിലവില്‍ 8500 ഓളം സിവില്‍ ഡിഫന്‍സ് വോളന്റിയര്‍ മാര്‍ സംസ്ഥാനത്താകെ 129 അഗ്നിരക്ഷാനിലയങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നു. അടുത്തഘട്ടമായി 5040 വോളന്റിയര്‍മാരെ സേനയുടെ ഭാഗമാക്കുന്നതിന് വേണ്ടി പരിശീലനം ഉടന്‍ ആരംഭിക്കും. സിവില്‍ ഡിവന്‍സ് വോളന്റിയര്മാരാകുവാന് താല്പര്യമുള്ള 18 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് www.fire.kerala.gov.in മുഖേന രജിസ്റ്റര്‍ ചെയ്യാം.
