മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള റോഡ് നവീകരണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പ്രതിഷേധവുമായി എന്‍.സി.പിയുടെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.സി. (എസ്). രംഗത്ത്. റോഡ് പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരി ക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.സി. (എസ്) ജില്ലാപ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ നാളെ ചിറപ്പാടത്ത് ഏകദിന ഉപവാസ സമരം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രതിഷേധം. എന്‍.വൈ.സി. സംസ്ഥാന വൈസ് പ്രസി ഡന്റ് പി.എ. അബ്ദുള്ള ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എന്‍.സി.പി. മണ്ണാര് ക്കാട് ബ്ലോക്ക് പ്രസിഡന്റ് സദത്തക്കുള്ള പടലത്ത് ഉദ്ഘാടനം ചെയ്യും. റോഡ് പണി യിലെ നിരന്തരമായ അനാസ്ഥക്കെതിരെയും സുരക്ഷിതമായി സ്കൂളിലെത്താനുള്ള വിദ്യാര്‍ഥികളുടെ അവകാശങ്ങള്ക്കുവേണ്ടിയുമാണ് സമരമെന്ന് പി.സി ഇബ്രാഹിം ബാദുഷ അറിയിച്ചു.
