അലനല്ലൂര്‍: പ്രവര്‍ത്തനമികവിനുള്ള കേരളബാങ്കിന്റെ എക്സലന്‍സ് അവാര്‍ഡ് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള ബാങ്ക് ഭരണസമിതി അംഗം അഡ്വ. ഷാജഹാനില്‍ നിന്നും അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന്, സെക്രട്ടറി പി.ശ്രീനിവാസന്, ഭരണസമിതി അംഗങ്ങളായ ടി.രാജകൃഷ്ണന്, വി.ടി ഉസ്മാന് എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. 50,001 രൂപയും ഉപഹാരവുമടങ്ങുന്നതാണ് അവാര്‍ഡ്. 2023-24 സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനത്തി ന്റെ അടിസ്ഥാനത്തിലാണ് മികച്ച പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങ ള്‍ക്ക് ജില്ലാ തലത്തില്‍ നല്കുന്ന എക്സലന്‍സ് അവാര്‍ഡില്‍ ഒന്നാം സ്ഥാനം അല നല്ലൂര് സര്‍വീസ് സഹകരണബാങ്ക് നേടിയത്. കഴിഞ്ഞവര്‍ഷങ്ങളിലും ബാങ്കിന് അവാ ര്‍ഡ് ലഭിച്ചിരുന്നു. തുടര്‍ച്ചയായി ലാഭത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. മെമ്പര്‍മാര്‍ ക്ക് ഡിവിഡന്റ് നല്‍കുന്നതിലും നിക്ഷേപത്തിലും വായ്പയിലും വര്‍ധനയുണ്ട്. കുടിശ്ശി ക കുറയ്ക്കാന്‍ കഴിഞ്ഞതും ബാങ്കിങ് ഇതര രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളായ നീതി സ്റ്റോര്‍, നീതിലാബ്, കര്‍ഷക സേവനകേന്ദ്രം, അഗ്രോമാര്‍ട്ട്, ആംബുലന്‍സ് സര് വീസ് എന്നിവയും ഏറെ പ്രശംസപിടിച്ചുപറ്റി. ഭിന്നശേഷിക്കാര്‍ക്ക് പലിശ രഹി തമായി വായ്പ നല്‍കുന്നതും നെല്‍കൃഷിക്ക് പലിശരഹിത വായ്പനല്കുന്നതും ശ്രദ്ധേയമാണ്. കൂടാതെ ഉത്സവകാലങ്ങളിലെ ചന്തകളും സഹകാരികള്‍ക്ക് ഏറെ പ്രയോജനകരമാണ്. 80വര്‍ഷത്തോളമായി അലനല്ലൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ സാമ്പത്തിക ആവശ്യ ങ്ങള് നിറവേറ്റുന്നതില്‍ ബാങ്ക് എന്നും മുന്‍പന്തിയിലാണ്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സഹകാരികളുടെ ഉന്നമനത്തിനായി സേവനം നല്കാന് ഇത് പ്രയോജനപ്രദമാകുമെന്നും ഭരണസമിതിയും ജീവനക്കാരും അറിയിച്ചു.
