അലനല്ലൂര്‍: സി.പി.എം. പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി അംഗമായിരുന്ന അലനല്ലൂര്‍ ഉണ്ണ്യാല്‍ കുന്നത്തുവീട്ടില്‍ രാമന് നായര്‍ (88) അന്തരിച്ചു. അലനല്ലൂര്‍, എടത്തനാട്ടുകര പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കെട്ടിപ്പടുക്കാനും ടാപ്പിങ് തൊഴിലാളികളെ സംഘടിപ്പിക്കാനും നേതൃത്വം നല്കിയ നേതാവായിരുന്നു രാമന്. അലനല്ലൂര്‍ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:ദേവയാനി. മക്കള്‍: സജി (പി.ഡബ്ല്യു.ഡി. ഓഫിസ്, മണ്ണാര്‍ക്കാട്), സിന്ധു (തിരുവനന്തപുരം), പരേതനായ കെ. അജയന്. മരുമക്കള്‍: ശശികല (കെ.എസ്.എഫ്.ഇ. പാലക്കാട്), ശുഭ (ആര്.എം.എച്ച്.എസ്. മേലാറ്റൂര്‍), സുരേഷ് (കെ.എസ്.ഇ.ബി. തിരുവനന്തപുരം)