മണ്ണാര്‍ക്കാട്: നിര്‍മാണപ്രവൃത്തികള്‍ക്കായി ഇരുമ്പ് കോണി എടുത്തുമാറ്റുന്നതിനിടെ വൈദ്യുതിലൈനില്തട്ടി മൂന്ന് ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് ഷോക്കേറ്റു. ആസാം സ്വദേശികളായ അക്തര്‍ അലി (26),ഗാസി (24), മുക്തര്‍ ഹുസൈന് ( 20) എന്നിവര്‍ക്കാണ് ഷോക്കറ്റത്. രണ്ടുപേരുടെ ശരീരത്തിന്റ വിവിധയിടങ്ങളില്‍ സാരമായ പൊള്ളലേറ്റു. മറ്റൊരാള്‍ക്ക് നിസാരമായ പരിക്കുമേറ്റു. ഇന്നലെ ഉച്ചയോടെ യാണ് സംഭവം. മണ്ണാര്‍ക്കാട്-മുക്കണ്ണം റോഡിലെ സ്വകാര്യ ഹോട്ടല്‍കെട്ടിടത്തിന്റെ മുറ്റത്ത് കട്ടവരിക്കല്‍ പ്രവൃത്തികള്‍ നടത്തുകയായിരുന്നു ഇവര്‍. കട്ടകള്കൂട്ടിവെച്ച തിന് മുകളില്‍ വെച്ചിരുന്ന കോണി എടുത്തുമാറ്റുന്നതിനിടെ ഇതിന്റെ അറ്റംഭാഗം മുകളിലൂടെ പോയിരുന്ന വൈദ്യുതിലൈനില്‍ തട്ടുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
