മണ്ണാര്‍ക്കാട് :ചൂരിയോട് പാലത്തിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തച്ചമ്പാറ തറകുന്നേല്‍ വീട്ടില്‍ സാജന് (മാത്യു ഫിലിപ്പ് -53) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 മണിയോടെയാണ് സംഭവം. സാജന് സഞ്ചരിച്ച സ്കൂട്ടറും എതിരെ പാലക്കാട് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സാജനെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. ബസ് ഡ്രൈവര്‍ ആയിരുന്നു. ഭാര്യ: വത്സ. മക്കള്‍ :ജിതിന് മാത്യു, ജിയാ മാത്യു, ജെസ്ന മാത്യു, മരുമകന് :സിജോ.