ആലപ്പുഴ: 25 കോടിയുടെ ഓണം ബംപര്‍ അടിച്ച ഭാഗ്യവാന് തുറവൂര്‍ സ്വദേശി ശരത് എസ്.നായര്‍. നെട്ടൂരില്‍ നിന്നാണഅ ടിക്കറ്റ് എടുത്തത്. നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഹാജരാ ക്കി. നെട്ടൂരിലെ ലോട്ടറി എജന്റ് എം.ടി ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപര്‍ അടിച്ച നമ്പ ര്‍ ഉള്ള മറ്റുസീരീസുകളിലെ ഒന്‍പത് ടിക്കറ്റുകളും ലതീഷ് വഴിയാണ് വിറ്റത്. ഇവയ്ക്ക് അഞ്ചുലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങള്‍ ഭഗവതി ഏജന്‍സീസിന്റെ വൈറ്റില ശാഖയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.
