പുല്ലും വള്ളികളും വേലിയില്‍ തട്ടി പ്രവര്‍ത്തനശേഷി കുറയുന്നത് തടയുകയാണ് ലക്ഷ്യം.
കാഞ്ഞിരപ്പുഴ : കാട്ടാനകളെ പ്രതിരോധിക്കാനായി കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള തൂക്കുവേലിയുടെ സംരക്ഷണത്തിനായി കാട്ടുകല്ല് പതിച്ച് തടയൊരുക്കുന്നു. കല്ലുകള്‍ പതിക്കുന്നതോടെ പുല്ലും മറ്റു വളരില്ലെന്നതിനാല് തൂക്കുവേലിയുടെ പരിപാലനവും വനംവകുപ്പിന് എളുപ്പമാകും. മാത്രമല്ല പരിപാലന ത്തിന് തൊഴിലുറപ്പ് തൊഴിലാളി ഉപയോഗിക്കാനും ഇതുവഴിസാധിക്കും.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ പാങ്ങാട് ഭാഗത്താണ് തൊഴിലുറപ്പ് പദ്ധതി യില്‍ ഉള്‍പ്പെടുത്തി കാട്ടുകല്ല് പാകല്‍ ജോലികള്‍ പുരോഗമിക്കുന്നത്. തൂക്കുവേലിയു ടെ പരിപാലനത്തിനുള്ള പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയുടെ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഗ്രാമപഞ്ചായത്തുകള്‍ക്ക് കത്തുനല്‍കി യിരുന്നു. ഇതുപ്രകാരമാണ് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് ഈസാമ്പത്തിക വര്‍ഷ ത്തെ തൊഴിലുറപ്പ് പദ്ധതിയിലെ കര്‍മ്മപദ്ധതിയില്‍ കാട്ടുകല്ലുപാകല് പ്രവൃത്തിയും ഉള്‍പ്പെടുത്തിയത്. പാങ്ങാട് നിന്നും പാമ്പന്‍തോട് വരെ നാലടി വീതിയിലും ആറുകി ലോമീറ്റര്‍ ദൂരത്തിലുമാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുക. ആറാം വാര്‍ഡായ പൂഞ്ചോ ലയിലെ 70 ഓളം പേരാണ് തൊഴിലെടുക്കുന്നത്. മുന്‍പ് കല്ലുപാകി റോഡ് നിര്‍മിച്ച് പരിചയമുള്ളവരാണ് ഇവരെല്ലാം.
ആറ് റീച്ചായാണ് പ്രവൃത്തികള്‍ നടത്തുക. ഒരു മാസം മുന്‍പാണ് തുടങ്ങിയത്. പത്ത് ദിവസങ്ങള്‍ കൊണ്ട് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ കല്ലുപാകി കഴിഞ്ഞു. മാര്‍ച്ചോടു കൂടി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂ കരണ പ്രവര്‍ത്തനങ്ങളിലേക്ക് തൊഴിലുറപ്പ് പദ്ധതിയേയും സംയോജിപ്പിക്കാനാണ് ഇതുവഴി വനംവകുപ്പിന്റെ ശ്രമം. മണ്ണാര്‍ക്കാട് ഡിവിഷന് പരിധിയില്‍ കോട്ടോപ്പാടം, കുമരംപുത്തൂര്‍, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിലെ വനാതിര്‍ത്തി യിലായി 53 കിലോമീറ്റര്‍ ദൂരത്തിലാണ് വനംവകുപ്പ് സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപി ക്കുന്നത്. ഇതില്‍ പകുതിയോളം ദൂരത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
കാട്ടാനകള്‍ തൂക്കുവേലിയിലേക്ക് മരങ്ങള്‍ തള്ളിയിടുന്നതിന് പുറമെ പുല്ലും വള്ളി കളും വളര്‍ന്ന് വേലിയില്‍ തട്ടുമ്പോള്‍ ഇതിലൂടെ പ്രവഹിക്കുന്ന വൈദ്യുതിയുടെ ശക്തി കുറയാനിടയാകാറുണ്ട്. വേലിയുടെ പരിപാലനത്തില്‍ അടിക്കാട് വെട്ടിനീ ക്കന്നതും തുടര്‍ച്ചയായി ചെയ്യേണ്ടി വരികയാണ്. ഇതൊഴിവാക്കാനാണ് വേലിക്ക് കീഴെ നീളത്തില്‍ തടകെട്ടുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കോട്ടോപ്പാടം അമ്പലപ്പാറ ഭാഗത്ത് സമാനരീതിയില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തൂക്കുവേലിക്ക് താഴെ കാട്ടുകല്ലുപതിച്ചിരുന്നു. തൂക്കുവേലിനിര്‍മാണം നടക്കുന്ന മറ്റുപഞ്ചായത്തുകളിലേ ക്കും കല്ല് പതിപ്പിക്കല്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
