മണ്ണാര്‍ക്കാട് : കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ചെയാനാകാത്ത രോഗനിര്‍ണയ പരിശോധനകള്‍ താലൂക്ക്, ജില്ലാ ആശുപത്രികളിലേ ക്ക് അയക്കുന്ന പദ്ധതിയുമായി ആര്‍ദ്രം മിഷന്. നിര്‍ണയ ഹബ് ആന്‍ഡ് സ്പോക്ക് മോഡല്‍ ലാബോറട്ടറി ശൃംഖലയുടെ ട്രയല്‍ റണ്‍ ജില്ലയില്‍ തുടങ്ങി. ആദ്യത്തെ സാമ്പിള്‍ പെരുവെമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. കൂടാതെ കോങ്ങാട് സാമൂഹികാരോഗ്യകേന്ദ്രം, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം,നഗര കുടുംബാരോഗ്യകേന്ദ്രങ്ങളായ ഡയാറ സ്ട്രീറ്റ്, കുളപ്പുള്ളി , പനമണ്ണ എന്നിവിടങ്ങളില്‍ നിന്നു കൂടി സാമ്പിള്‍ അയക്കുന്ന ട്രയല്‍ റണ്‍ നടത്തി.
ആരോഗ്യവകുപ്പും തപാല്‍വകുപ്പും കൈകോര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതു വഴി പൊതുജനങ്ങള്‍ക്ക് രോഗപരിശോധന സുഗമമാക്കാന്‍ സാധിക്കും. ലാബ് പരിശോ ധനകള്‍ താഴെത്തട്ടില്‍ ഉറപ്പ് വരുത്തുന്നതിന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ പരിശോധന ലഭ്യമാക്കും. പൊതുജനങ്ങള്‍ക്ക് ദൂരെയുള്ള ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലൂടെ ലാബിന്റെ സൗകര്യം പ്രയോജനപ്പെടുത്താം. സാമ്പിള്‍ അയക്കേണ്ട ദിവസങ്ങളില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും അടുത്തുള്ള പോസ്റ്റ് ഓഫിസില്‍ അറിയിക്കണം. പാക്ക് ചെയ്തു വെച്ച സാമ്പിള്‍ ബോക്സ് തപാല്‍ വകുപ്പിന്റെ ജീവനക്കാര്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് മുന്‍പായി ആശുപത്രിയില്‍ വന്ന് എടുത്തു കൊണ്ടു പോകുകയും തൊട്ട ടുത്ത ദിവസം രാവിലെ 11 മണിക്ക് മുന്‍പായി നിര്‍ദിഷ്ട ലാബില്‍ എത്തിക്കുകയും ചെയ്യും.
പരിശോധനയ്ക്ക് വേണ്ടിയുള്ള സാമ്പിള്‍ ശേഖരിക്കുന്ന ഘട്ടത്തില്‍ തന്നെ രോഗിയുടെ യുഎച്ച്ഐഡി നമ്പറും മൊബൈല്‍ നമ്പറും കൂടി ഈ-ഹെല്‍ത്തിലൂടെ രേഖപ്പെടുത്തു ന്നതിനാല്‍ ലാബില്‍ ചെയ്യുന്ന പരിശോധനാ ഫലവും രോഗികള്‍ക്ക് മൊബൈലില്‍ സ ന്ദേശമായി ലഭിക്കുകയും ചെയ്യും.പാലക്കാട് ജില്ലയില്‍ 100 കുടുംബാരോഗ്യ കേന്ദ്രങ്ങ ളും/സാമൂഹികാരോഗ്യ കേന്ദ്രങ്ങളും/ 20 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളും 7 താലൂ ക്ക് തല ആശുപത്രികളും ആണ് ഉള്ളത്. ഈ ആരോഗ്യ സ്ഥാപനങ്ങളില്‍ എത്തുന്ന രോ ഗികള്‍ക്കാണ് നിര്‍ണയ പദ്ധതിയുടെ ഗുണം ലഭിക്കുക. പദ്ധതിയുടെ വിജയത്തിനായി പാലക്കാട് ജില്ലയിലെ രണ്ട് പോസ്റ്റല്‍ ഡിവിഷനുകളില്‍ നിന്നും ആവശ്യമായ നിര്‍ദ്ദേശ ങ്ങള് പോസ്റ്റ് ഓഫിസുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.
