മണ്ണാര്‍ക്കാട് : അനധികൃതമായി ഓട്ടോറിക്ഷയില്‍ കടത്തിയ സ്ഫോടകവസ്തുക്കള്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി മണ്ണാര്‍ക്കാട് പൊലിസിന്റെ പിടിയിലായി. ചെര്പ്പു ളശ്ശേരി കുറ്റിക്കോട് തൃക്കടീരി നറുക്കന്ചിറ സാദിഖ് അലി (45) ആണ് അറസ്റ്റിലായത്. എസ്.ഐ. എ.കെ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്.ഐ. സുഹൈല്‍, സിവില്‍ പൊലിസ് ഓഫിസര്‍ വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് തൃക്കടീരിയില്‍ വെച്ച് പ്രതിയെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസം 13നാണ് അട്ടപ്പാടിയിലേക്ക് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്ക ള്‍ ആനമൂളി ചെക്പോസ്റ്റിന് സമീപത്ത് വെച്ച് പൊലിസ് പിടികൂടിയത്.

മയക്കുമരുന്ന്, ഹവാല, സ്വര്‍ണം,സ്പിരിറ്റ്, മറ്റുനിരോധിത വസ്തുക്കളുടെ കടത്ത് തടയുന്ന തിനായി ജില്ലാ പൊലിസ് മേധാവിയുടെ ഉത്തരവനുസരിച്ച് രാത്രികാല പരിശോധന നടത്തുന്നതിനാ യി നിയോഗിച്ച പൊലിസ് സംഘത്തിന്റെ ജാഗ്രതയിലാണ് സ്ഫോടക വസ്തുക്കടത്ത് പിടികൂടിയത്. തുടര്‍ന്ന് പുതൂര്‍ എസ്.ഐ. വി.അബ്ദുല്‍ സലാം, മണ്ണാര്ക്കാ ട് എസ്.ഐ. എ.കെ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരി ശോധനയി ല്‍ ഓട്ടോറിക്ഷയുടെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററു കളും മറ്റും കണ്ടെടുക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ തച്ചമ്പാറ മുണ്ടക്കാട്ടില്‍ എം.സന്ദീപിനെ അന്ന് അറസ്റ്റ് ചെയ്തു. അട്ടപ്പാടി സ്വദേശിക്കായി സ്ഫോട കവസ്തുക്കള്‍ കൊടുത്തുവിട്ടത് അരപ്പാറ പട്ടാമ്പി വീട്ടില്‍ നാസര്‍ എന്നയാളെന്ന് അന്വേ ഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസ് ഇയാളെയും അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് സ്വ ദേശികളില്‍ നിന്നും വാങ്ങിയ സ്ഫോടകവസ്തുക്കള്‍ ഒന്നും രണ്ടും പ്രതിക ള്‍ക്ക് നല്കി യത് മൂന്നാം പ്രതിയായ സാദിഖാണെന്നും പൊലിസ് പറഞ്ഞു. കേസില്‍ അന്വേഷണം തുടരുന്നതായും പൊലിസ് അറിയിച്ചു.
