മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം കുളര്‍മുണ്ട ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. ജനവാസകേന്ദ്രമാണിവിടം. ഇന്ന് രാത്രിയിലാണ് സംഭവം. വന്യ ജീവി റോഡ് മുറിച്ചുകടന്ന് സമീപത്തെ റബര്നഴ്സറിയിലേക്ക് കയറിയെന്നാണ് പറ യുന്നത്. വിവരമറിയിച്ചപ്രകാരം വനപാലകരും ആര്.ആര്.ടിയും സ്ഥലത്തെത്തി. നാട്ടു കാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും വന്യജീവിയെ കണ്ടെത്താനാ യില്ല. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്തും സ്ഥലത്തെത്തിയിരുന്നു. പ്രദേശത്തെ തോട്ടങ്ങളില്‍ വളര്ന്നുനില്ക്കുന്ന കാട് വെട്ടിമാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
