അലനല്ലൂര്‍: അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിസ്കൂള്‍ വി.എച്ച്. എസ്.ഇ. നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ ദ്വിദിന സഹവാസ ക്യാംപിന് സമാപനമായി. ലിംഗസമത്വപ്രചരണഭാഗമായി വിദ്യാര്‍ഥികള്‍ ഗൃഹസന്ദര്‍ശനം നടത്തി. വീടുകളില്‍ വെച്ച് സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുത്തു. പഠനക്ലാസു കള്‍, സാംസ്കാരികപരിപാടികള്‍ എന്നിവയുണ്ടായി. സ്കൂളില്‍ ജൈവപച്ചക്കറി തോട്ടവും നിര്‍മിച്ചു. വിദ്യാര്‍ഥികളില്‍ നേതൃപരമായ കഴിവുകള്‍ വളര്‍ത്തിയെടു ക്കുകയെന്ന ലക്ഷ്യത്തോടയാണ് തുഷാരം എന്ന പേരില്‍ ക്യാംപൊരുക്കിയത്. സമം സമാദരം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ക്യാംപ് സമത്വജ്വാല തെളിയിച്ച് എം.പി.ടി.എ. പ്രസിഡന്റ് റംല പാക്കത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് പാക്കത്ത് മുഹമ്മദ് അധ്യക്ഷനായി.പി. നാസര്‍, പി. ജ്യോതി, ഫൈസല്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പ്രിന്‍സിപ്പല്‍ പി.കെ ഉഷ, പ്രധാനാധ്യാപകന് ഷൗക്കത്ത്, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ നിയാസ് കൊങ്ങത്ത്, രാധ മോഹനന്, എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ എന്‍. ഷാജി, അധ്യാപകരായ എം. സജ്ന, വി.ആര് രതീഷ്, ടി. ഷംന, കെ. സൗമ്യ, കെ. പ്രകാശ് എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ഥികളായ സി. അബ്ദുല്‍ മാലിക്, പി. അഭിനന്ദ്, ടി. നിഹാല്‍ മുഹമ്മദ്, പി. ദേവ്ന, എ. അനാം മുഹമ്മദ്, പി. അഷില്‍, സി.പി. സിയാന്, പി.എസ്. സായ് സ്നേഹ, അക്ഷയ ഹരിദാസ്, പി.കെ. ഫിദാന്‍, സി. മുഹമ്മദ് ലിയാന്, പി.എം. സജ്ല യാസ്മിന് എന്നിവര്‍ നേതൃത്വം നല്കി.
