അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. ജീവിത നൈപുണി, മാനസിക, ശാരീരിക, സാമൂഹിക, ആരോഗ്യം എന്നിവ വര്‍ധിപ്പിക്കാനായി ‘സ്വയം അറിയുക’ എന്ന വിഷയത്തില്‍ ക്ലാസ് നടന്നു. പ്രന്‍സിപ്പാള്‍ എസ്. പ്രതീഭ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് കെ. എ. അബ്ദു മനാഫ് അധ്യക്ഷനായി.കൗണ്‍സലിംഗ് സൈക്കോളജിസ്റ്റും മോട്ടിവേഷന്‍ പരിശീലകനുമായ കെ.മുഷ്താഖ് അലി കുട്ടികളുമായി സംവദിച്ചു.സൗഹൃദ ക്ലബ് കോ ഓര്‍ഡിനേറ്റര്‍ സി.ഷര്‍മിള, സ്റ്റാഫ് സെക്രട്ടറി കെ. ശിവദാസന്‍, അധ്യാപകരായ കെ. അനില്‍കുമാര്‍, പി. സുബ്രഹ്മണ്യന്, സി. സിദ്ദീഖ്, വിദ്യാര്‍ഥികളായ അനന്യ പ്രദീപ്, മേഘാ ദാസ്, ശിവന്യ, മിന്ന ഫാത്തിമ, മുഹമ്മദ് അമാനി, അല്ഫ, ആദില്‍ എന്നിവര്‍ സംസാരിച്ചു.
