തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച പി.ടി.എയ്ക്കുള്ള ഡോ.എ.പി.ജെ. അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ സ്കൂള്‍ മിത്ര പുരസ്കാരം തച്ചമ്പാറ ദേശബ ന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ലഭിച്ചു. സ്കൂളിന്റെ മികവിന് പി.ടി.എ. നടത്തിയ ഇടപെടലുകളും പങ്കാളിത്തവും സ്കൂള്‍ ശാക്തീകരണത്തിന് പി.ടി.എയുടെ നേതൃപര മായ മികച്ചപ്രവര്ത്തനത്തേയും മുന്‍നിര്‍ത്തിയാണ് അംഗീകാരം.തിരുവനന്തപുരം തൈക്കാട് ചിത്തരഞ്ജന് സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യവകുപ്പ് മന്ത്രി ജി.അനിലില്‍ നിന്നും സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് സക്കീര്‍ ഹുസൈന്, പ്രധാന അധ്യാപകന് പി.എസ് പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. എം.ബി സതീഷ് എം.എല്‍.എ. അധ്യക്ഷനായി. നിയമസഭാ സെക്രട്ടറി ഡോ.എന്‍ കൃഷ്ണകുമാര്‍, ജനപ്രതിനിധികളായ ഡി.സുരേഷ്കുമാര്‍, പി.കെ രാജു, വളപ്പില്‍ രാധാകൃഷ്ണന്, പാള യം രാജന്, സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ അഡ്വ.ഷാനിഫ ബീഗം, അഡ്വ.രാഖി രവി കുമാര്‍, അഡീഷണല്‍ അഡ്വ.ജനറല്‍ കെ.പി ജയചന്ദ്രന്, ഡോ.ജോര്‍ജ് ഓണക്കൂര്‍, അപ ര്‍ണ മുരളീകൃഷ്ണന്, കെ.പി ഹരികുമാര്‍, പൂവച്ചല്‍ സുധീര്‍, പി.ആര്.ഒ. എസ്.അനുജ എന്നിവര്‍ സംസാരിച്ചു.
