കാഞ്ഞിരപ്പുഴ: സഹപാഠിയുടെ വീട് നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയിട്ടുള്ള വിദ്യാര്‍ഥികള്‍തന്നെ വീടിന്റ തറക്കല്ലിടലും നിര്‍വഹിച്ചു. പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി., എന്‍.എസ്.എസ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്ത സംരംഭമായ കൂടൊരുക്കല്‍ പദ്ധതിയുടെ ഭാഗമായാണ് സഹപാഠിക്ക് വീടൊരുക്കുന്നത്. പദ്ധതിയുടെ ഭാഗമായി, പിതാവ് നഷ്ടപ്പെട്ട രണ്ട് സഹപാഠികള്ക്കായാണ് അമ്പംകുന്നില്‍ സ്നേഹവീട് നിര്‍മിക്കുന്നത്.
മുഴുവന്‍ കുട്ടികളേയും പ്രതിനിധീകരിച്ച് വിവിധ യൂണിറ്റുകളുടെ ലീഡര്‍മാരായ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് തറക്കല്ലിട്ടത്. 700 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടിന് ഏകദേശം എട്ടു ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിലൂടെ ഇതിനകം അഞ്ച് വീടുകള്‍ നിര്‍മിച്ചു നല്കി. ഏകദേശം 40ലക്ഷം രൂപ ചിലവായി. സ്ക്രാപ്പ് ചലഞ്ച്, സമ്മാന കൂപ്പണുകള്‍, അധ്യാപകരുടേയും രക്ഷകര്‍ത്താക്കളുടേയും മറ്റു സുമനസ്സുകളുടേയും സംഭാവന എന്നിവയിലൂടെയാണ് ഫണ്ട് കണ്ടെത്തിയത്. സഹജീവികളെ ചേര്‍ത്ത് പിടിക്കണമെന്നുള്ള കുട്ടികളിലെ ദിശാബോധമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ പി. സന്തോഷ് കുമാര്‍ പറഞ്ഞു.
പി.ടി.എ. പ്രസിഡന്റ് കെ.എസ് സുനേഷ്, കൂടൊരുക്കല്‍ കമ്മിറ്റി കണ്‍വീനര്‍ മൈക്കിള്‍ ജോസഫ്, ഭാരവാഹികളായ ദിവ്യ അച്ചുതന്, മഞ്ജു പി. ജോയ്, എച്ച്. അനീസ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഡോ. എന്‍. രംഗസ്വാമി, പി.ടി.എ. ഭാരവാഹികളായ അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ നാസര്‍, വി.രാജേഷ്, കെ.എസ്.എം.സി. അംഗം ബാലകൃഷ്ണന്, മറ്റു അധ്യാപകര്‍, ലീഡര്‍മാരായ ഹൃദ്യ കൃഷ്ണ, ലക്ഷ്മി നന്ദ , ഗ്ലാഡ്വിന് സിജിന്‍ തുടങ്ങിയവരും നേതൃത്വം നല്കി.
