അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഓറിയന്റേഷന്‍ ക്യാംപ് കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനില്‍ നടന്നു. വെള്ളിയഞ്ചേരി, ചേരിപ്പറമ്പ്, കാളമഠം, അണയംകോട്, അണ്ടിക്കുണ്ട്, കരു വരട്ട, ഉപ്പുകുളം, പടിക്കപ്പാടം, ദാറുല്‍ ഖുര്‍ആന്‍, മുണ്ടക്കുന്ന്, കാപ്പുപറമ്പ്, അമ്പലപ്പാറ എന്നീ യൂണിറ്റുകളിലെ വിസ്ഡം, യൂത്ത്, സ്റ്റുഡന്‍സ്, ഗേള്‍സ്, വിമന്‍ ഭാരവാഹികള്‍ പങ്കെടുത്തു. യൂണിറ്റുകളില്‍ നടക്കുന്ന നിശാ ക്യാംപ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്കി.
ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹംസ മാട ശ്ശേരി അധ്യക്ഷനായി.വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. വിസ്ഡം മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം, ജില്ലാ ജോയിന്റ് സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, ടി.കെ മുഹമ്മദ്, പി. അബ്ദുസ്സലാം എന്നിവര്‍ ക്ലാസെടു ത്തു.വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് എം. മുഹമ്മദ് റാഫി, വിസ്ഡം സ്റ്റുഡന്‍സ് മണ്ഡ ലം സെക്രട്ടറി വി. ബിന്‍ഷാദ്, എം. അബ്ദുറസാഖ് സലഫി, വി.പി. ഉമ്മര്‍, ടി.കെ. സദീദ് ഹനാന്, കെ.പി. അബ്ദു ഹാജി, കെ.ടി. നാണി, സി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
