അലനല്ലൂര്‍ : പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവയിലേക്ക് എടത്തനാട്ടു കരയില്‍ നിന്നും പ്രവേശനം വേണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാ ഹികള്‍ കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഇമെയില്‍ വഴി നിവേദനം അയച്ചു.ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് പൂതാനി നസീര്‍ബാബു, കണ് വീനറും ഗ്രാമപഞ്ചായത്ത് അംഗവുമായ അലി മഠത്തൊടി, അംഗങ്ങളായ കെ.ടി ജാഫര്‍, റഹീസ് എടത്തനാട്ടുകര, അമീന് മഠത്തൊടി , യുനുസ് മഠത്തൊടി, നിജാസ് ഒതുക്കും പുറത്ത്, ഗഫൂര്‍ കുരിക്കള്‍, സുരേഷ് കൊടുങ്ങയില്‍, ശിഹാബ് ഐ.ടി.സി, പി. അബ്ദുസ്സലാം എന്നിവര്‍ പങ്കെടുത്തു.
