അഗളി: ജലവൈദ്യുത പദ്ധതികളിലെ ഉല്‍പ്പാദനശേഷിയുള്ള ജലം പുനരുപയോഗിച്ച് വീണ്ടും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. അഗളി കോട്ടത്തറയില്‍ ജില്ലാ പഞ്ചായത്തിന്റെ സര്‍ക്കാര്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജ നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ 6000 മെ ഗാവാട്ടില്‍ കൂടുതല്‍ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ സാധ്യമാണെന്നും മന്ത്രി കൂട്ടിച്ചേ ര്‍ത്തു.
പ്രകൃതിദത്തവും പാരമ്പര്യേതരവുമായ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തി തദ്ദേശീയ മായി വൈദ്യുതി ഉത്പാദനം നടത്തുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്ക രിച്ചുവരുന്നുണ്ട്. വൈദ്യുതി ഇറക്കുമതി ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള 400 കെവി ലൈനുകള്‍ പൂര്‍ത്തിയാക്കുകയും ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന ഇടമണ്‍-കൊച്ചി 400 കെവി ലൈന്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തതിന്റെ ഫലമായി സംസ്ഥാനത്ത് ലോഡ് ഷെഡിങും പവര്‍ കട്ടും പൂര്‍ണ്ണമായും ഒഴിവാക്കാനായി.കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് ആഭ്യന്തര വൈദ്യുതി ഉത്പാദന ശേഷിയില്‍ 2046.16 മെഗാവാട്ടിന്റെ വര്‍ധനവ് ഉണ്ടാക്കാന്‍ സാധിച്ചു. ഇതില്‍, ഹൈഡല്‍ പ്രോജക്റ്റുകളില്‍ മാത്രം 179.65 മെഗാവാട്ടിന്റെ അധിക ഉത്പാദന ശേഷി കൈവരിച്ചു.സൗരോര്‍ജ്ജ മേഖലയില്‍ 1883 മെഗാവാട്ടിന്റെ ഉത്പാദന ശേഷി നേടിയെടുക്കാന്‍ സാധിച്ചു. 101 സബ് സ്റ്റേഷനുകളും ഈ കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
പകല്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്ന ബാറ്റ റി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (ബെസ്സ്) എന്ന പദ്ധതി നടപ്പാക്കുക വഴി രാത്രിയിലെ ഉയ ര്‍ന്ന ഉപഭോഗം കാരണം ഉണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകും. 500 മെഗാവാട്ട്- അവര്‍ ശേഷിയുള്ള, ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതി കാസര്‍കോട് മൈലാട്ടി 220 കെവി സബ്സ്റ്റേഷന് പരിസരത്ത് 2026 ല്‍ പൂര്‍ത്തിയാകും. കൂടാതെ, കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കൂടുതല്‍ ബെസ്സ് പദ്ധതികള്‍ നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായി.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്, അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.സി നീതു, എ.ഷാബിറ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. പത്മിനി, പ്രീത മോഹന്‍ദാസ്, വി. രജനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.പി സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.
