മണ്ണാര്‍ക്കാട്: ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വോയ്സ് ഓഫ് മണ്ണാര് ക്കാട് നഗരത്തില്‍ പ്രതിഷേധ സംഗമം നടത്തി. കോടതിപ്പടിയില് നടന്ന സംഗമം സാഹിത്യകാരന് കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. യുദ്ധമല്ല വംശഹത്യയാണ് നടക്കുന്നതെന്നും പിഞ്ചുകുഞ്ഞുങ്ങളെയടക്കം കൊന്നുതള്ളുന്ന ഇസ്രായേല്‍ നടപടിക ള്‍ തീര്‍ത്തും അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ എല്ലാമനുഷ്യ സ്നേഹികളും ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോയ് സ് ഓഫ് മണ്ണാര്‍ക്കാട് ചെയര്മാന് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി. അഡ്വ.നൗഷാദ്, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ബേബി ജോയ്, അഡ്വ.ഷമീര്‍ പഴേരി, സദക്കത്തുള്ള പടലത്ത്, ഷാഹുല്‍ ഹമീദ്, കെ.വി അമീര്‍, രാധാകൃഷ്ണന്,കെ.വി.എ റഹ്മാന്,സുധാകരന് മണ്ണാര്‍ക്കാട്, അബൂബക്കര്‍ നാലകത്ത്, ഡോ.ജ്യോതിഷ് മാത്യു, അസ്കര്‍ അലി കരിമ്പ, ഹുസൈന് കളത്തില്‍, വിജയേഷ്, ഗഫൂര്‍ പൊതുവത്ത്, ശ്രീവത്സന്‍, നസീര്‍, കെ.ടി അന്‍വര്‍, ഷമീര്‍ വൈശ്യന്, അബൂ മണ്ണാര്‍ക്കാട്, ഇസ്ഹാക്ക് മലബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
