മണ്ണാര്‍ക്കാട്: നഗരത്തിലെ ലോഡ്ജ് മുറിയില്‍ നിന്ന് മെത്താംഫിറ്റമിനും കഞ്ചാവുമായി യുവതിയേയും രണ്ട് യുവാക്കളേയും മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. കോഴിക്കോട് വെള്ളയില്‍ കലായാട്ടുുപറമ്പ മര്‍ജീന (37), മണ്ണാര്‍ക്കാട് തെങ്കര മണലടി അപ്പക്കാടന്‍ മുനീര്‍ (32), മലപ്പുറം തിരൂര്‍ക്കാട് കൊങ്ങയത്ത് മുഹമ്മദ് നിഹാല്‍ (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് 3.87 ഗ്രാം മെത്താംഫിറ്റമിനും 83.02 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

ഇന്നലെ രാവിലെ 10.30നാണ് സംഭവം. ആശുപത്രിപ്പടി ഭാഗത്തുള്ള ലോഡ്ജ് മുറിയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം മുനീറും മര്‍ജീനയുമാണ് മുറിയിലു ണ്ടായിരുന്നത്. ഇവര്‍ക്ക് മുറിയെടുത്തുകൊടുത്തത് നിഹാ ലാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരില്‍ മയക്കുമരുന്നും കഞ്ചാവും പിടികൂടുകയായിരുന്നു. നി ഹാലിനെ മണ്ണാര്‍ക്കാടിന്റെ മറ്റൊരു ഭാഗത്തുവെച്ചുമാണ് അറസ്റ്റുചെയ്തത്. സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചതെന്നാണ് പൊലിസ് പറയുന്നത്. സി.ഐ. എം.ബി രാജേഷിന്റെ നിര്‍ദേശ പ്രകാരം എസ്.ഐ. പി.രാമദാസന്, എ.എസ്.ഐ. സീന, പൊലിസുകാരായ സി.അഭിലാഷ്, സുഭാഷ് എ്ന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് കൈമാറിയ ആള് ക്കായി പൊലിസ് അന്വേഷണംതുടങ്ങിയിട്ടുണ്ട്.
