മണ്ണാര്‍ക്കാട്: നട്ടെല്ലിന് ക്ഷതം സംഭവിച്ചുകിടപ്പിലായ പാരപ്ലീജിയ രോഗികള്‍ക്കായി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന് സന്നദ്ധ സംഘ ടനയുടെ നേതൃത്വത്തിലുള്ള സ്വയംതൊഴില്‍ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപന വും കുടുംബസംഗമവും നാലിന് കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് വി.കെ. ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രഖ്യാപനം എന്‍. ഷംസുദ്ദീന് എം.എല്‍.എയും നിര് വഹിക്കും. ഫൗണ്ടേഷന് സെക്രട്ടറി ഉമര്‍ ആലത്തൂര്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹക്കീം നദ്വി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത എന്നിവര്‍ സംസാരിക്കും. വിവിധമേഖലകളിലുള്ള പ്രമുഖര്‍ പങ്കെടുക്കും.
പീപ്പിള്‍സ് ഫൗണ്ടേഷന് മണ്ണാര്‍ക്കാട് ഏരിയകമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്ന ത്. കിടപ്പിലായ ഇത്തരം രോഗികളെ സ്വയം തൊഴില്‍ പദ്ധതിയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക ശാക്തീകരണത്തിനുമാണ് ‘ ഉയരെ ‘ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന ത്. ഇതിനാവശ്യമായ സാമ്പത്തിക സഹായവും പരിശീലനവും ഇവര്‍ക്ക് നല്‍കും. മണ്ണാ ര്‍ക്കാടിന്റെ വിവിധഭാഗങ്ങളിലുള്ള അമ്പതുപേരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
ഘട്ടംഘട്ടമായി സംസ്ഥാനത്തെ മറ്റിടങ്ങളിലും സ്വയംതൊഴില്‍ പദ്ധതി പ്രവര്‍ത്തന ങ്ങള് നടപ്പിലാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മണ്ണാ ര്‍ക്കാട് ഏരിയ കോര്‍ഡിനേറ്റര്‍ സി. അഹമ്മദ് സഈദ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പാക്കത്ത് മുഹമ്മദ്, സി.അഷ്റഫ്, അലവിക്കുട്ടി, പി. സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
