മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി(എം.എസ്.എസ്)മണ്ണാര്‍ക്കാട് യൂനിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
വിസ്തൃതിയിലും ജനസാന്ദ്രതയിലും ജില്ലയിലെ വലിയ താലൂക്കുകളില്‍ ഒന്നാണ് മണ്ണാര് ക്കാട്. ബഹുഭൂരിപക്ഷം പേരും സാമൂഹ്യ,സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കു ന്നവരും ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്നവരുമാണ്. നിത്യേന അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുര്‍ശ്ശി, കരിമ്പ എന്നീ ഒന്‍പത് പഞ്ചായത്തുകളിലെയും മണ്ണാര്‍ക്കാട് നഗരസഭയിലെയും നൂറുകണക്കി ന് രോഗികള്‍ ആശുപത്രിയിലേക്ക് ചികിത്സതേടിയെത്താറുണ്ട്. എന്നാല്‍ വിദഗ്ദ ചികി ത്സാ വിഭാഗങ്ങളുടെയും മെച്ചപ്പെട്ട സൗകര്യങ്ങളുടെയും അഭാവം മൂലം പ്രദേശത്തെ രോഗികള്‍ ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.
സാധാരണയായി ഗുരുതര സാഹചര്യങ്ങളില്‍ താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികളെയും അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെയും നാല്‍പ്പത് കിലോമീ റ്ററോളം ദൂരെയുള്ള പാലക്കാട് ജില്ലാ ആശുപത്രിയിലേക്കാണ് റഫര്‍ ചെയ്യുന്നത്. ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതോടെ ഹൃദ്രോഗ ചികിത്സക്കായുള്ള കാര്‍ഡിയോളജി വിഭാഗമുള്‍പ്പെടെ വിവിധ ചികിത്സാ വിഭാഗങ്ങള്‍,സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍, ഐ.സി. യൂനിറ്റുകള്‍, ആധുനിക രീതിയിലുള്ള ക്രിട്ടിക്കല്‍ കെയര്‍, ട്രോമാ കെയര്‍ യൂണിറ്റുകള്‍,കിടത്തി ചികിത്സക്കായി കൂടുതല്‍ കിടക്കകള്‍, എമര്‍ജന്‍സി വെന്റി ലേറ്റര്‍ യൂനിറ്റ് എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും യോഗം ചൂണ്ടി ക്കാട്ടി.
ജില്ലാ പ്രസിഡന്റ് പി.ഹസ്സന് ഹാജി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ബി.എസ് അബ്ബാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത്, ട്രഷറര്‍ കെ.പി.ടി നാസര്‍, എം.കെ അബ്ദുല്‍ റഹ്മാന്, ഐ.മുഹമ്മദ്, കെ.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ഹുസൈന് കളത്തില്‍,യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് സഫ്വാന് നാട്ടുകല്‍, യു.കെ ബഷീര്‍, കെ.പി സൈദ്, കെ.ടി ഷമീര്‍, സി.മുഹമ്മദ് അസ്ലം സംസാരിച്ചു. ഭാരവാഹികള്‍: എം.കെ അബ്ദുല്‍ റഹ്മാന്(പ്രസിഡന്റ്), ബി.എസ്അബ്ബാസ്, എന്‍. ഫിറോസ് ബാബു, കെ.പി ഹക്കീം (വൈസ് പ്രസിഡന്റ്), ഐ. മുഹമ്മദ് (സെക്രട്ടറി), സി.കെ അബ്ദുല്‍ നാസര്‍, കെ.പി.ടി അഷ്റഫ്, സി. മുജീബ് റഹ്മാന് (ജോ.സെക്രട്ടറി), ഒ. എം ഇസ്ഹാഖ് (ട്രഷറര്‍), ഹുസൈന് കളത്തില്‍ (സംസ്ഥാന കൗണ്‍സിലര്‍).
