കോട്ടോപ്പാടം: കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് ഗ്രാമ പഞ്ചായത്ത് അംഗത്തിന് പരിക്കേറ്റു. കോട്ടോപ്പാടം പഞ്ചായത്ത് മേക്കളപ്പാറ വാര്‍ഡ് മെമ്പര്‍ നിജോ വര്‍ഗീസ് (41)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെ അരിയൂര്‍ പൊതുവപ്പാടം റോഡില്‍ മേക്കളപ്പാറ അംഗനവാടിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. കണ്ടമംഗലം ഭാഗത്ത് നിന്നും ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ആക്രമണം. കാട്ടുപന്നി ബൈക്കിലിടിച്ച് വീണ നിജോയുടെ കൈക്കും തലയിലും പരിക്കേറ്റു. നാട്ടുകാര്‍ ചേര് ന്ന് വട്ടമ്പലം മദര്കെയര്ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. മേക്കളപ്പാറ മേഖലയില്‍ കാട്ടുപന്നിശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് പരി ധിയിലെ വിവിധ ഭാഗങ്ങളില്‍ ശല്ല്യക്കാരായ കാട്ടുപന്നികളെ അമര്‍ച്ചചെയ്യുന്ന പ്രവര് ത്തനങ്ങള് നടന്നുവരുന്നുണ്ട്. ഒരാഴ്ചമുന്പ് നിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ മേക്ക ളപ്പാറ ഉള്‍പ്പടെ ആറോളം സ്ഥലങ്ങളില്‍ നിന്നായി 16 കാട്ടുപന്നികളെ വെടിവെച്ചു കൊന്നിരുന്നു.
