മണ്ണാര്‍ക്കാട്: നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് നാടെങ്ങും വിജയദശമി ആഘോഷിച്ചു.മണ്ണാര്‍ക്കാട് മേഖലയിലെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകളും നട ന്നു. നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാനായെത്തി. മണ്ണാര്‍ക്കാട് പെരിമ്പ ടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ റിട്ട. പ്രൊഫ. പി.ആര് മോഹന്‍ദാസ് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചുനല്കി. തിരുവിഴാംകുന്ന് മാളിക്കുന്ന് ഞരളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിദ്യാരംഭചടങ്ങഇല് അധ്യാപകന് ടി.നിജിത്ത് കുട്ടിക ള്‍ക്ക് ആദ്യാക്ഷരം കുറിപ്പിച്ചു. നവരാത്രി സംഗീതോത്സവത്തിന് സന്ദീപ് അമ്പലപ്പാറ നേതൃത്വം നല്കി. നിഖിലേഷ് മൂര്‍ത്തിയേടം മൃദംഗത്തിലും മുരളി അലനല്ലൂര്‍ വയലി നും അകമ്പടിയേകി.മണ്ണാര്‍ക്കാട് അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ റിട്ട അധ്യാപകരായ പി.എന്‍ മോഹനന്, കെ.കെ വിനോദ്കുമാര്‍, ശിവന്‍കുന്ന് ശിവക്ഷേത്ര ത്തില്‍ റിട്ട. അധ്യാപകന് കെ.വി രംഗനാഥന്, മണ്ണാര്‍ക്കാട് പെരിമ്പടാരി കാറ്റില്ലാമുറ്റം ക്ഷേത്രത്തില്‍ അധ്യാപിക സി.വസന്തകുമാരി, ഗോവിന്ദാപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഡോ.ജയകൃഷ്ണന്, അധ്യാപകന് ജി.പി ഹരിദാസ്, തെങ്കര കോല്‍പ്പാടം അയ്യപ്പക്ഷേത്രത്തില്‍ റിട്ട. ഡി.എം.ഒ. ഡോ.എസ്. ഷിബു, തത്തേങ്ങലം അയ്യപ്പക്ഷേത്ര ത്തില്‍ ക്ഷേത്രം മേല്‍ശാന്തി രവിസ്വാമിയുടെ കാര്‍മികത്വത്തിലും, പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തില്‍ റിട്ട.പ്രധാന അധ്യാപിക ഹരിപ്രഭയുടെ നേതൃത്വത്തിലും കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചുനല്കി. ക്ഷേത്രം മേല്‍ശാന്തി പാഴൂര്മന ഉണ്ണി കൃഷ്ണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സരസ്വതി പൂജയുമുണ്ടായി.
