മണ്ണാര്‍ക്കാട് : കേരള സംസ്ഥാന ലോട്ടറിയുടെ അവസാന മൂന്നക്ക നമ്പറുകള്‍ വാട്സ് ആപ്പിലേക്ക് അയച്ച് ചൂതാട്ടം നടത്തിയെന്ന കുറ്റത്തിന് യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു. മലപ്പുറം ചെമ്മാട് തിരൂരങ്ങാടി കുന്നത്ത് വീട്ടില്‍ അര്ജുന് (27)നെയാണ് മണ്ണാര്‍ക്കാട് എസ്.ഐ. എ.കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

ബുധനാഴ്ചയായിരുന്നു സംഭവം.കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ കല്ല്യാണക്കാപ്പ് റോഡിലുള്ള കടമുറിയില്‍ ലോട്ടറി ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് പരിശോധന നടത്തുകയായിരു ന്നു.എ.എസ്.ഐ. റംഷാദ്, സിവില്‍ പൊലിസ് ഓഫിസര്‍ എ.മനോജ് എന്നിവരും പരി ശോധനയില്‍ പങ്കെടുത്തു.
