മണ്ണാര്‍ക്കാട് : നഗരസഭയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. നെല്ലിപ്പുഴ ഗാന്ധിസ്ക്വയറില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സി.മുഹമ്മദ് ബഷീര്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ മാസിത സത്താര്‍, ഹംസ കുറുവണ്ണ, കൗണ്‍സിലര്‍മാരായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, സുഹറ, യൂസഫ് ഹാജി, മുജീബ് ചേലോത്ത്, നെല്ലിപ്പുഴ സംരക്ഷണ സമിതി പ്രസിഡന്റ് ഷിജി റോയ്, വാര്‍ഡ് കൗണ്‍സിലര്‍ കയറുന്നിസ, ക്ലീന്‍സിറ്റി മാനേജര്‍ ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്വച്ഛത ഹി സേവ കാംപെയിനിന്റെ ഭാഗമായി നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ്മ സേന, കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തി ല്‍ നെല്ലിപ്പുഴ പാലത്തിന് അടിവശവും പുഴയോരവും നദിതീര ശുചീകരണവും നട ത്തി.
