അലനല്ലൂര്‍: വിജയദശമി ദിനത്തില്‍ ചളവ പനച്ചിക്കുത്ത് വീട്ടില്‍ വിദ്യാരംഭവും എഴു ത്തോല അക്ഷരസംഗമവും നടന്നു. നിലത്തെഴുത്ത് കളരിയായിരുന്ന പനച്ചിക്കുത്ത് തറവാട്ടിലെ കുഞ്ഞികൃഷ്ണന് എഴുത്തച്ഛന്റെ പിന്മുറക്കാരാണ് ഇപ്പോഴും മുറതെറ്റാതെ കുട്ടികളെ എഴുത്തിനിരുത്തുന്നത്. അക്ഷരപാരമ്പര്യമുള്ള തറവാട്ടങ്കണത്തിലൊരുക്കി യ വിദ്യാരംഭവേദിയില് നിന്നും നിരവധി കുരുന്നുകള്‍ ആദ്യാക്ഷര മധുരം നുകര്‍ന്നു. കുരുന്നുവിരലുകള്‍ മുറുകെപിടിച്ച് ആചാര്യന് പി.ഗോപാലകൃഷ്ണന് ഹരിശ്രീ കുറിപ്പി ച്ചു. തളികയിലെ അരിമണികളിലൂടെ പൊന്നോമന ആദ്യാക്ഷരം കുറിക്കുന്നത് കണ്ട് രക്ഷിതാക്കള്‍ മനംനിറഞ്ഞാഹ്ലാദിച്ചു. അറിവിന്റെ വഴികളിലേക്ക് ചുവടുവെയ്ക്കാ ന് കരുത്തുണ്ടാകണേയെന്ന പ്രാര്‍ത്ഥനയും ഉള്ളില്‍ നിറഞ്ഞു.

തുടര്‍ന്ന് നടന്ന എഴുത്തോല അക്ഷര സംഗമം മലപ്പുറം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ് പെക്ടര്‍ പി.ജ്യോതീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞികൃഷ്ണന് എഴുത്തച്ഛന് അനുസ്മ രണവും ഉന്നത വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. പി.ശ്രീനിവാസന് അധ്യ ക്ഷനായി. പി.അച്യുതന് അനുസ്മരണപ്രഭാഷണം നടത്തി. താളിയോല ഉപഹാരം നല് കി ചലച്ചിത്രപ്രവര്ത്തകന് ആന്റണി ജോര്‍ജിനെ ആദരിച്ചു. പി.സുകുമാരന്‍, കെ. സത്യപാലന്, അശോകന് പറമ്പോട്ടില്, കെ.ശിവശങ്കരന്, രവീന്ദ്രനാഥ തിരുമേനി, പി.അയ്യപ്പുണ്ണി, പി.അബന, കെ.ഗോപകുമാര്‍, അയ്യപ്പന് പൂജാലയം, പി.മോഹന്‍ദാസ്, പി.ഗോവിന്ദന്, പി.വിജയന് എന്നിവര്‍ സംസാരിച്ചു. കാവ്യാലാപനം, ഗാനാര്‍ച്ചന എന്നിവയുമുണ്ടായി.
