അലനല്ലൂര്‍: ‘കുടുംബം, ധാര്‍മികത, സമൂഹം’ എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തില്‍ എടത്തനാട്ടുകര മണ്ഡ ലത്തില്‍ നടത്തിയ കുടുംബസംഗമങ്ങള്‍ സമാപിച്ചു.ഒക്ടോബര്‍ 10,11,12 തീയതികളില്‍ മംഗലാപുരത്ത് നടക്കുന്ന വിസ്ഡം സ്റ്റുഡന്റ്സ് പ്രോഫ്കോണ്‍, നവംബര്‍ 16ന് പട്ടാമ്പി യില്‍ നടക്കുന്ന വിസ്ഡം യൂത്ത് ടീച്ചേഴ്സ് കോണ്‍ഫറന്‍സ് എന്നിവയുടെ പ്രചാരണ ഭാഗമായാണ് കുടുംബസംഗമങ്ങള്‍ സംഘടിപ്പിച്ചത്. മണ്ഡലത്തിലെ വെള്ളിയഞ്ചേരി, കാളമഠം, കരുവരട്ട, ചേരിപ്പറമ്പ്, അണയംകോട്, അണ്ടിക്കുണ്ട്, ഉപ്പുംകുളം, പടിക്ക പ്പാടം, ദാറുല്‍ ഖുര്‍ആന്‍, കാപ്പുപറമ്പ്, മുണ്ടക്കുന്ന്, അമ്പലപ്പാറ എന്നീ യൂണിറ്റുകളില്‍ സംഗമങ്ങള്‍ നടന്നു.വിസ്ഡം, യൂത്ത്, സ്റ്റുഡന്റസ്, ഗേള്‍സ്, വിമന്‍ മണ്ഡലം ഭാരവാഹി കളായ ഹംസ മാടശ്ശേരി, സാദിഖ് ബിന്‍ സലീം, ഒ.പി. ഷാജഹാന്, ഒ. മുഹമ്മദ് അന്‍വര്‍, ടി.കെ. മുഹമ്മദ്, ഹംസ തച്ചമ്പറ്റ, എം. അബ്ദു റസാഖ് സലഫി, വി.പി. ഉമ്മര്‍, കെ.ടി. നാണി, പി. അബ്ദുസ്സലാം, മന്‍സൂര്‍ സലഫി, കെ. നജീബ്, വി. അന്‍വര്‍, സി. ഷൗക്കത്ത്, ഡോ. സാജി തോണിക്കര, മന്‍സൂര്‍ ആലക്കല്‍, എന്‍. ഷഫീഖ്, എം. അഫ്നാസ്, എം.
മുഹമ്മദ് റാഫി, എം. സുല്‍ഫിക്കര്‍ സ്വലാഹി, കെ. അയമു മിശ്കാത്തി, ബിന്‍ഷാദ് വെള്ളേങ്ങര, ടി.കെ സദീദ് ഹനാന്, കെ. ആഷിഖ്, എം. റസീം, അജ് വദ് ആലക്കല്‍, കെ. സജ്ന, എം. ഷമീമ, ടി.കെ. നജീബ, ഇ.പി. ബദീറ, കെ. പി. ആദിറ, എം. ജമീല, ഒ.പി. നൂറുന്നീസ, കെ.ടി. നസീറ, പി.പി. നൂര്ജഹാന്, വി.ടി. മറിയം, സറീന സൈനുദ്ദീന്‍, പി. ഹഫ്സത്ത് എന്നിവര്‍ വിവിധ യൂണിറ്റുകളില്‍ സംസാരിച്ചു.കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനില്‍ നടന്ന യൂണിറ്റ് ഫാമിലി മീറ്റ് വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് ഐ. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം അധ്യക്ഷനായി. വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി മുഖ്യ പ്രഭാഷണം നടത്തി.പുതിയ യൂണിറ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
