കല്ലടിക്കോട് : വനാതിര്‍ത്തിയിലെ പ്രതിരോധവേലികള്‍ മറികടന്നും വന്യജീവികള്‍ നിര്‍ബാധം ജനവാസമേഖലയിലേക്ക് എത്തുന്നത് തടയുന്നതിനായി വനാതിര്ത്തിക ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ റെയില്‍പാളം ഉപയോഗിച്ചുള്ള സംരക്ഷണവേലി സ്ഥാപിക്കണമെന്ന് കേരള കര്‍ഷക സംഘം നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് കരിമ്പ പഞ്ചായത്ത് ഓഫിസില്‍ വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സജ്ജമാക്കിയിട്ടുള്ള മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണ ഹെല്പ് ഡെസ്കില്‍ നിവേദനവും നല്കി.
കരിമ്പ പഞ്ചായത്തിലെ മലയോരമേഖലയില്‍ കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാ ന്, മാന്‍ തുടങ്ങീ വന്യജീവികള്‍ കാടിറങ്ങി കൃഷിഭൂമി കയ്യേറുന്ന അവസ്ഥയാണി പ്പോള്‍. പകല്സമയങ്ങളിലടക്കം കാട്ടാനക്കൂട്ടം നാട്ടിന്‍പുറങ്ങളില്‍ വിഹരിക്കുന്നു. വനാതിര്‍ത്തികളില്‍ പലഭാഗത്തും സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും സമീപത്തുള്ള മരങ്ങള്‍ തള്ളിയിട്ട് ജനവാസ മേഖലയിലേക്ക് എത്തുകയാണ്. കാട്ടാന ശല്ല്യം നിമിത്തം പരമ്പരാഗത കൃഷിരീതികള്‍ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധി തരാവുകയാണ്. കഴിഞ്ഞ ഒരുവര്‍ഷക്കാലത്തെ കണക്ക് പരിശോധിച്ചാല്‍ കരിമ്പയില്‍ മാത്രം കാട്ടാനകള്‍ നശിപ്പിച്ച തെങ്ങ്,കവുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളുടെ എണ്ണം പതിനായിരത്തിലധികം വരും. മനുഷ്യര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും വര്‍ധിക്കു ന്നത് ആശങ്കയ്ക്കിടയാക്കുന്നു. നിരവധിയാളുകള്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരി ക്കേറ്റിറ്റുണ്ട്. അമ്മയും കുഞ്ഞും ഉള്‍പ്പടെ നാലുപേരാണ് പലപ്പോഴായി ഇവിടെ കാട്ടാന യുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
രൂക്ഷമാകുന്ന കാട്ടാനശല്ല്യം മൂലം കര്‍ഷക കുടുംബങ്ങള്‍ കുടിയൊഴിയുന്ന സ്ഥിതി വിശേഷമാണ്. വിഷയം മണ്ണാര്‍ക്കാട്, ഒലവക്കോട് ഡിവിഷനുകളിലെ വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ടെങ്കിലും കാര്യക്ഷമമായ നടപടികളുണ്ടാ കുന്നില്ല. ഈ സാഹചര്യത്തില്‍ കൃഷിഭൂമികളില്‍ അതിക്രമിച്ചുകടക്കുന്ന കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള അധികാരം പ്രാദേശിക കര്‍ഷക സമിതികള്‍ക്ക് നല്‍കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കൃത്യമായി വന്യജീവി സെന്‍സസ് നടത്തി ക്രമാതീതമായി പെരുകിയിട്ടുള്ള വന്യജീവികളുടെ വംശവര്‍ധനവ് നിയ ന്ത്രിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുക, വന്യജീവികളില്‍ നന്നുള്ള കൃഷിനാശത്തിന് നല്കുന്ന നഷ്ടപരിഹാരതുക വര്‍ധിപ്പിക്കുകയും വേഗ ത്തിലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.കേരള കര്‍ഷക സംഘം കരിമ്പ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.ജി വത്സന്, പ്രസിഡന്റ് ബിജു ചാര്‍ളി, മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം പി.എസ് രാമചന്ദ്രന്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് ജോസഫ്, കെ.സി ഷാജി, കര്‍ഷക തൊഴിലാളി യൂണിയന് പഞ്ചായത്ത് സെക്രട്ടറി എം.ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.
