മണ്ണാര്‍ക്കാട്: ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ജനമൈത്രി പൊലിസും സേവ് മണ്ണാര്‍ക്കാട് ബ്ലഡ് വാരിയേഴ്സും സംയുക്തമായി രക്തദാന ക്യാംപ് നടത്തി. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നടന്ന ക്യാംപില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന് എസ്.എച്ച്.ഒ. എം.ബി രാജേഷിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പൊലിസും സേവ് മണ്ണാര്‍ക്കാട് ബ്ലഡ് വാരിയേഴ്സ് അംഗങ്ങളും പങ്കെടുത്തു. 28 പേര് രക്തദാനം നടത്തി.
