കോട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ വനിതാവേദി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ യോഗാക്ലാസ് തുടങ്ങി. ഒക്ടോബര്‍ 15 മുതല്‍ തുടര്‍ച്ചയായി 10 ബുധനാഴ്ചകളില്‍ ക്ലാസ് ഉണ്ടാകും. 30 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈബ്രറി ഹാളില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം. ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യ ക്ഷനായി. യോഗ ഇന്‍സ്ട്രക്ടര്‍ ഡോ.ഷരീന്‍ ഷംസു പദ്ധതി വിശദീകരിച്ചു. വനിതാ വേദി പ്രസിഡന്റ് ഭാരതി, സെക്രട്ടറി ഉഷാകുമാരി, പി.രാധ, എ.ഷൗക്കത്തലി സംസാരിച്ചു.
