മണ്ണാര്‍ക്കാട്: അട്ടപ്പാടി താലൂക്കില്‍ അഗളിയില്‍ സ്ഥിരം അഗ്നിരക്ഷാനിലയം സ്ഥാപി ക്കണമെന്ന് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന് മണ്ണാര്‍ക്കാട് യൂണിറ്റ് സമ്മേ ളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.ഷജില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പാല ക്കാട് മേഖലാ കമ്മിറ്റി അംഗം വി.സുരേഷ്കുമാര്‍ അധ്യക്ഷനായി.കേരള ഫയര്‍ സര്‍വീ സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കൊച്ചി ആസ്ഥാനകന്ദ്രത്തില് സ്കൂബാ ഡൈവിങ്ങില്‍ വിദ ഗ്ദ്ധ പരിശീലനം നേടിയ ഷോബിന്‍ദാസ്, ടിജോ തോമസ് എന്നിവരെ ആദരിച്ചു. സം സ്ഥാന കമ്മിറ്റി അംഗം ആര്.ശ്രീജേഷ്, പാലക്കാട് മേഖലാ സെക്രട്ടറി എന്‍.ഷാജി, യൂണിറ്റ് കണ്‍വീനര്‍ എം.എസ് ഷബീര്‍, ട്രഷറര്‍ ആര്.ശരത്ത്, വി.സുജീഷ്, മേഖലാ പ്രസിഡന്റ് ആര്.രഞ്ജിഷ്, ജോയിന്റ് സെക്രട്ടറി ഗിരീഷ്, കേരള ഹോം ഗാര്‍ഡ് പ്രതിനിധി ടി.കെ അന്സല്ബാബു, സി.റിജേഷ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് കണ്‍വീനറായി ശ്രീനിവാസനെയും പാലക്കാട് മേഖലാ കമ്മിറ്റി അംഗങ്ങളായി വി.സുരേഷ്കുമാര്‍, എസ്. ശ്രീജേഷ്, ട്രഷറായി എം.എസ് ഷബീര്‍ എന്നിവരേയും തിരഞ്ഞെടുത്തു.
