കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയുടെ നേതൃത്വത്തില്‍ ലോക വയോജനദിനം ആചരിച്ചു. ലൈബ്രറിയുടെ പ്രവര്‍ത്തനപരിധിയിലുള്ള അയിനെല്ലി മറിയ ഉമ്മ, അമ്പാഴക്കോട് ചാത്തന് എന്നിവരെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം.ചന്ദ്രദാസന്‍, ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി ചേര്‍ന്ന് ഷാള്‍ അണിയിച്ചു.എ.ഷൗക്കത്തലി, സി.ശങ്കരനാരായണന്, കെ.വി ശങ്കരന്, രാധ പ്ലാച്ചിക്കാ ട്ടില്, കെ.സുലൈഖ എന്നിവര്‍ നേതൃത്വം നല്കി.
