അലനല്ലൂര്‍ : അലനല്ലൂര്‍ പഞ്ചായത്തില്‍ കേരളോത്സവത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ. അലനല്ലൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 30ന് മുന്‍പ് പരിപാടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പഞ്ചായത്ത് ഭരണസമിതി ഇതുവരെ മുന്നൊരുക്കങ്ങള്‍ നടത്തുകയോ നടപടി കള്‍ സ്വീ കരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ. വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നിര്‍ദേശിച്ച ഈവര്‍ഷത്തെ പഞ്ചായ ത്ത് തല കേര ളോത്സവം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധി ക്കാത്ത സാഹ ചര്യമാണ് സംജാതമായിരിക്കുന്നത്. യുവജനങ്ങളുടെ പങ്കാളിത്തവും കലാകായിക പ്രതിഭകളുടെ അവസരങ്ങളും ഉറപ്പാക്കേണ്ട പരിപാടിയോട് കാണിക്കു ന്ന അലംഭാവം പ്രതിഷേധാര്‍ഹമാണ്. സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്ന തിലുണ്ടായ വീഴ്ച യുവജനങ്ങളോടുള്ള അവഗണനയാണ്. പഞ്ചായത്ത് തല മത്സരങ്ങള്‍ വൈകുന്നത് ബ്ലോക്ക്, ജില്ലാതല മത്സരങ്ങളേയും അതുവഴി യുവപ്രതിഭകളുടെ അവ സരങ്ങളെയും ദേഷകരമായി ബാധിക്കും. എത്രയും പെട്ടെന്ന് പരിപാടികള്‍ പൂര്‍ത്തീക രിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോ ഭങ്ങള് സംഘ ടിപ്പിക്കുമെന്നും മേഖലാസെക്രട്ടറി ജസീല്‍ കീടത്ത് അറിയിച്ചു. അതേ സമയം കേര ളോത്സവം രജിസ്ട്രേഷനായുള്ള നടപടികള്‍ ആരംഭിച്ചതായും വെള്ളിയാ ഴ്ച ഉച്ചയ്ക്ക് 2.30ന് പഞ്ചായത്ത് മീറ്റിങ് ഹാളില്‍ സംഘാടക സമിതി രൂപീകരണയോഗം ചേരുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
